സ്വന്തം ചേട്ടനെപ്പോലെയാണ് സുരേഷേട്ടൻ, അച്ഛൻ മരിച്ചപ്പോൾ ദിലീപേട്ടന്റെ വാക്കുകളും ആശ്വാസം പകർന്നിരുന്നു; ദിവ്യ ഉണ്ണി

അച്ഛനെ അവസാനമായൊന്ന് കാണുവാൻ വഴിയൊരുക്കി തന്നു

പ്രതിസന്ധി ഘട്ടങ്ങളിൽ തുണയായത് നടൻ സുരേഷ് ​ഗോപിയും ദിലീപുമെന്ന് പ്രശസ്ത നർത്തകിയും നടിയുമായ ദിവ്യ ഉണ്ണി.

സുരേഷ് ഏട്ടനുമായും കുടുംബവുമായും ഏറെ അടുപ്പമുണ്ട്. ഇടക്ക് വിളിക്കുകയും സംസാരിക്കുകയും ചെയ്യും.

ശരിക്കും സ്വന്തം ചേട്ടനെപോലെയാണ് തനിക്ക് സുരേഷ് ​ഗോപിയെന്ന് ദിവ്യ പറഞ്ഞു. സിനിമയിൽ നിന്ന് വിട്ട് നിന്നപ്പോഴും അദ്ദേഹവും കുടുംബവുമായും അടുപ്പം സൂക്ഷിച്ചിരുന്നുവെന്നും താരം.

വിദേശത്തായിരുന്നപ്പോഴാണ് നാട്ടിൽ അച്ഛൻ കോവിഡ് സമയത്ത് മരണപ്പെട്ടത്. എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുന്നപ്പോൾ മകൾക്ക് അസുഖവും വന്നു, പിന്നീട് സുരേഷ് ചേട്ടനെ വിളിച്ച് പറഞ്ഞപ്പോൾ അച്ഛനെ അവസാനമായൊന്ന് കാണുവാൻ വഴിയൊരുക്കി തന്നു.

അച്ഛനെ നഷ്ടമായപ്പോൾ സഹോദരനെപോലെ ദിലീപും കൂടെനിന്നുവെന്നും ദിലീപ് പറഞ്ഞ ആശ്വാസ വാക്കുകൾ ജീവിതത്തിലേക്ക് തന്നെ മടക്കി കൊണ്ടുവന്നെന്നും ദിവ്യ പറഞ്ഞു.

Share
Leave a Comment