
സിനിമയുടെ ടൈറ്റിൽ വിവാദം മുറുകുമ്പോൾ രജനീകാന്തിന്റെ ജയിലർ ചിത്രവും, ധ്യാൻ ശ്രീനിവാസന്റെ ജയിലർ മൂവിയും ഒരേ ദിവസം തിയേറ്ററുകളിലേക്കെത്തും.
ആഗസ്ത് 10 നാണ് രണ്ട് ചിത്രങ്ങളും റിലീസ് ചെയ്യുക. നെൽസൺ ദീലീപ് കുമാർ രജനീകാന്തിനെ നായകനാക്കി ചെയ്യുന്ന തമിഴ് ചിത്രമാണ് ജയിലർ.
സക്കീർ മഠത്തിൽ ധ്യാൻ ശ്രീനിവാസിനെ നായകനാക്കി ചെയ്യുന്ന മലയാള ചിത്രമാണ് ജെയിലർ. ഇരു ചിത്രങ്ങളുടെയും നിർമ്മാതാക്കൾ തമ്മിൽ ടൈറ്റിലിനെ ചൊല്ലിയുണ്ടായ തർക്കം ഇപ്പോൾ കോടതിയിലാണ്.
തങ്ങളാണ് ആദ്യം ടൈറ്റിൽ രജിസ്റ്റർ ചെയ്തതെന്ന് സക്കീർ മഠത്തിൽ വ്യക്തമാക്കിയിരുന്നു. മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന വക്കാലത്ത് ഓഗസ്റ്റ് 2 നാണ് പരിഗണിക്കുക.
Post Your Comments