
‘മാളികപ്പുറം’ സിനിമയിലൂടെ ശ്രദ്ധേയയായ ബാലതാരം ദേവനന്ദയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുന്നു. പത്താം പിറന്നാള്‍ ദിനത്തില്‍ ശബരിമലയില്‍ എത്തി അയ്യപ്പനെ വണങ്ങുന്നതിന്റെ വീഡിയോ പങ്കുവച്ച് ദേവനന്ദ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഇനി സ്വാമിയെ കാണാന്‍ 40 വര്‍ഷം കാത്തിരിക്കണം എന്നാണ് താരം കുറിപ്പില്‍ പറയുന്നത്.
‘ഇനി സ്വാമിയെ കാണാന്‍ 40 വര്‍ഷത്തെ കാത്തിരിപ്പാണ്, അതിലും വലുതല്ല മറ്റ് എന്തിനു വേണ്ടിയുള്ള കാത്തിരിപ്പും. കഴിഞ്ഞ ദിവസം മലയില്‍ പോയി ഭഗവാനെ കണ്ടപ്പോള്‍’ എന്നാണ് ദേവനന്ദ കുറിച്ചത്.
ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാളികപ്പുറം എന്ന സിനിമയിലൂടെ ആരാധക പ്രീതി നേടിയ താരമാണ് ദേവനന്ദ.
Post Your Comments