
ബോളിവുഡിലെ ഹിറ്റ് ജോഡികളാണ് സാക്ഷാൽ ഷാരൂഖ് ഖാനും ദീപിക പദുക്കോണും. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.
ഷാരൂഖ് ചിത്രം ഓം ശാന്തി ഓമിലൂടെയാണ് ദീപിക പദുക്കോൺ അഭിനയ രംഗത്തേക്കെത്തിയത്. ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു.
എന്നാൽ സൽമാൻ ഖാൻ – ദീപിക പദുക്കോൺ ജോഡികൾ ഇതുവരെ ഒന്നിച്ച് അഭിനയിച്ചിട്ടില്ല. ആറ് തവണയോളം അവസരങ്ങൾ ലഭിച്ചിട്ടും ദീപിക അത് വേണ്ടെന്ന് വക്കുകയായിരുന്നുവെന്ന് വാർത്തകൾ.
സൽമാൻ ഖാന്റെ വമ്പൻ ഓഫറുകളാണ് ദീപിക പദുക്കോൺ വേണ്ടെന്ന് വച്ചത്, പകരം ചെറിയ റോളുകളിൽ എത്തുകയും ചെയ്തിരുന്നു. ബോളിവുഡിൽ മാത്രമല്ല ഹോളിവുഡിലടക്കം അഭിനയിച്ചു കഴിഞ്ഞ ദീപികക്ക് സോഷ്യൽ മീഡിയയിലടക്കം വൻ സ്വീകാര്യതയാണുള്ളത്.
ലോകമെമ്പാടും ഫാൻ്‍ ഫോളോവേഴ്സുള്ളവരിൽ മുൻപന്തിയിലാണ് ദീപിക പദുക്കോൺ.
Post Your Comments