CinemaLatest News

അല്ലു അർജുനാണ് താരം, ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ആപ്പിൽ നേടിയത് 1 മില്യൺ ഫോളോവേഴ്സ്

പുഷ്പ ടുവിന്റെ പണിപ്പുരയിലാണ് നിലവിൽ അല്ലു അർജുനുള്ളത്

മലയാളികൾക്കും തെലുങ്ക് സിനിമാ പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ട താരമാണ് അല്ലു അർജുൻ.

അഭിനയവും നൃത്തവും ഒരുപോലെ വഴങ്ങുന്ന താരത്തിന് വൻ ജനപ്രീതിയാണുള്ളത്. ആരാധകരുമായി സംവദിക്കുകയും പാവപ്പെട്ടവർക്കടക്കം ഒട്ടേറെ സഹായങ്ങൾ ചെയ്യുകയും ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളാണ്.

അടുത്തിടെ ഫേസ്ബുക്ക് ത്രെഡ് ആപ്പുമായി എത്തിയിരുന്നു, ഇതിൽ ചുരുങ്ങിയ സമയം കൊണ്ടാണ് അല്ലു അർജുൻ 1 മില്യൺ ഫോളോവേഴ്സിനെ നേടിയിരിക്കുന്നത്.

2021 ൽ അല്ലു അർജുന്റെ ചിത്രം പുഷ്പ വമ്പൻ ഹിറ്റുകളിലൊന്നായി മാറിയിരുന്നു. പുഷ്പ ടുവിന്റെ പണിപ്പുരയിലാണ് നിലവിൽ അല്ലു അർജുനുള്ളത്.

 

 

shortlink

Related Articles

Post Your Comments


Back to top button