അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ നടൻ വിനായകൻ നടത്തിയ പരാമര്‍ശം വിവാദങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് നടനെ വിമര്‍ശിച്ചുകൊണ്ട് സിനിമ രാഷ്ട്രീയ സാമൂഹിക മേഖലയിൽ ഉള്ളവർ രംഗത്തെത്തി. നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍ വിനായകനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. വിനായകന് സംസ്കാരമില്ലാത്തതിനാലാണ് ഇത്തരത്തില്‍ സംസാരിക്കുന്നത് എന്നാണ് ഗണേഷ് കുമാര്‍ വിമര്‍ശിച്ചത്. ഇപ്പോള്‍ ഈ വിമര്‍ശനത്തിന് മറുപടിയെന്നോണം ഗണേഷ് കുമാറിന് എതിരായ ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് വിനായകൻ.
read also: നടി നൂറിന്‍ ഷെറീഫ് വിവാഹിതയായി: വരൻ യുവ നടൻ
‘അച്ഛന്‍ കള്ളന്‍ എന്നു പറയുന്നതിനേക്കാള്‍ അന്തസുണ്ട് അച്ഛൻ ചത്തു എന്നു പറയുന്നതില്‍ എന്നു തുടങ്ങുന്ന’ ഒരു കുറിപ്പാണ് വിനായകൻ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഗണേഷ് കുമാറിന്റെ അച്ഛനും മുന്‍മന്ത്രിയുമായ ബാലകൃഷ്ണപിള്ള നേരിട്ട കേസുകളും ഉയര്‍ന്ന ആരോപണങ്ങളേക്കുറിച്ച് പരാമര്‍ശിക്കുന്ന പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് ആണ് താരം പങ്കുവച്ചത്.
Post Your Comments