CinemaLatest News

നയൻതാര ഉയിരിനെ താലോലിക്കുന്ന ചിത്രവുമായി വിഘ്നേശ്, ഉലകം എവിടെയെന്ന് ആരാധകരും

ഉയിരിനും ഉലകത്തിനുമൊപ്പം ചിലവിടുന്ന സന്തോഷകരമായ നിമിഷങ്ങൾ ആരാധകരുമായി പങ്കുവക്കാറുണ്ട്

ഇരട്ട കൺമണികളിൽ ഒരാൾക്കൊപ്പം സമയം ചിലവിടുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് നയൻതാര – വിഘ്നേശ് ദമ്പതികൾ.

ഉയിരിനെ കയ്യിലെടുത്ത് താലോലിക്കുന്ന ചിത്രമാണ് വിഘ്നേശ് പുറത്ത് വിട്ടിരിക്കുന്നത്. ഇരട്ട കുഞ്ഞുങ്ങളിൽ ഒരാളുടെ ചിത്രം  മാത്രം പുറത്ത് വിട്ടതോടെ ഉലകം എവിടെപ്പോയെന്നാണ് ആരാധകർ ചോദിക്കുന്നത്.

എന്റെ ഉയിരാണിവർ, സന്തോഷവും സമാധാനം നിറഞ്ഞൊരു ഞായറാഴ്ച്ചയായിരുന്നുവെന്നും വിഘ്നേശ് നയൻതാരയുടെ ചിത്രം പങ്കുവച്ച് കുറിച്ചു.

ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. വിഘ്നേശും ഭാര്യ നയൻതാരയും ഇരട്ടകുട്ടികളായ ഉയിരിനും ഉലകത്തിനുമൊപ്പം ചിലവിടുന്ന സന്തോഷകരമായ നിമിഷങ്ങൾ ആരാധകരുമായി പങ്കുവക്കാറുണ്ട്.

shortlink

Related Articles

Post Your Comments


Back to top button