തമിഴ് സിനിമയില്‍ തമിഴ് താരങ്ങൾ മാത്രം മതിയെന്ന് ഫെഫ്‍സി (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ) യുടെ തീരുമാനത്തില്‍ വിമർശനങ്ങൾ ഉയരുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് തെന്നിന്ത്യൻ നടൻ റിയാസ് ഖാൻ. ഞങ്ങള്‍ ഇന്ത്യൻ സിനിമാ അഭിനേതാക്കള്‍ ആണെന്നും നിരോധിച്ചാല്‍ കയറി അഭിനയിക്കുമെന്നും റിയാസ് ഖാൻ പറയുന്നു.
read also: ശ്രേയ ഫിലിപ്സ് എന്ന 12 വയസ്സുകാരിയുടെ സംഗീത നൈപുണ്യം പ്രകടമാക്കുന്ന മനോഹര സംഗീത ശിൽപ്പം
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘ഞാൻ മലയാളി ആണ്. പഠിച്ചതും വളര്‍ന്നതും തമിഴ്നാട്ടില്‍ ആണ്. കല്യാണം കഴിച്ച പെണ്ണ് തമിഴ് ആണ്. ഞാൻ മുസ്ലീം ആണ് വൈഫ് ഹിന്ദു ആണ്. ഇപ്പോള്‍ ഞങ്ങള്‍ എന്ത് ചെയ്യണം. ഞാൻ ഭാര്യയെ വിട്ട് ഇവിടെ വന്ന് നില്‍ക്കണോ ? വൈഫ് തമിഴ്നാട്ടില്‍ നിന്നാല്‍ മതിയോ?. അതൊന്നും നടക്കുന്ന കാര്യം അല്ല. അങ്ങനെ എങ്കില്‍ രജനികാന്ത് അഭിനയിക്കുന്ന ജയിലര്‍ എന്ത് ചെയ്യും. അതില്‍ മോഹൻലാല്‍ സാര്‍ ഉണ്ട്. വേറെ കൊറേ അഭിനേതാക്കള്‍ ഉണ്ട്. ലിയോ എന്ത് ചെയ്യും? സഞ്ജയ് ദത്ത് ഇല്ലേ അതില്‍. ഞങ്ങള്‍ വലിയൊരു ഫിലിം മേഖലയുടെ ഭാഗമാണ്. വലിയൊരു ഫാമിലി ആണത്. ഞങ്ങള്‍ ഇന്ത്യൻ സിനിമാ അഭിനേതാക്കള്‍ ആണ്. അങ്ങനെ നിരോധനം വന്നാല്‍, ഞാൻ എല്ലാ പടത്തിലും കയറി അഭിനയിക്കും’, റിയാസ് ഖാൻ പറഞ്ഞു. ‘ഷീല’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ ആയിരുന്നു നടന്റെ പ്രതികരണം.
Post Your Comments