
ഹൈന്ദവ വിശ്വാസങ്ങളെയും ഗണപതി ഭഗവാനെയും വെറും മിത്തുകൾ മാത്രമാണെന്ന് അധിക്ഷേപിച്ച സ്പീക്കർ ഷംസീറിനു മറുപടിയുമായി സംവിധായകൻ രാമസിംഹൻ അബൂബക്കർ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു രാമസിംഹന്റെ പ്രതികരണം. ഹൈന്ദവ മുസ്ലിം മത വിശ്വാസങ്ങളിലെ വേർതിരിവുകൾ ചൂണ്ടികാണിച്ചുകൊണ്ടുള്ള സംവിധായകന്റെ പോസ്റ്റ് ചർച്ചയാകുന്നു.
പോസ്റ്റ് പൂർണ്ണ രൂപം
ഒന്ന് തൂക്കി നോക്കാം ഷംസീറെ..
അങ്ങയുടെ മതം അഞ്ചു നേരം എന്റെ ദൈവം മാത്രമാണെന്ന് പറഞ്ഞു ഹിന്ദു മതസ്ഥരെ ശല്യപ്പെടുത്തുന്നു, ഹിന്ദു മതം നിങ്ങളെ ഇതുപോലെ ദിനവും ശല്യപ്പെടുത്തുന്നില്ല..
നിങ്ങളുടെ മതം സ്ത്രീയെ കൃഷിയിടമായി കരുതുന്നു.
ഞങ്ങളുടെ മതം ദേവിയായി കരുതുന്നു.
ഞങ്ങളുടെ മതത്തിൽ സ്ത്രീ സ്വതന്ത്രയാണ്, അവൾക്ക് സന്യാസിനിയാവാം, പൂജാരിണി ആവാം,
ഋഷിക ആവാം.
നിങ്ങളുടെ മതത്തിൽ സ്ത്രീക്ക് ഇമാംആവാൻ കഴിയില്ല, മൊല്ലാക്ക ആവാൻ കഴിയില്ല..
ഞങ്ങളുടെ മതത്തിൽ സ്ത്രീക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാം, നിങ്ങളുടെ മതത്തിൽ അതിന് വിലക്കുണ്ട്.
ഞങ്ങളുടെ മതത്തിൽ പുരുഷന് ബഹു ഭാര്യത്വമില്ല, നിങ്ങളുടെ മതത്തിൽ 4 ഭാര്യ ആവാം.
ഞങ്ങളുടെ മതത്തിൽ സ്ത്രീക്ക് പാരമ്പര്യ സ്വത്തിൽ തുല്യ അവകാശമാണ്, നിങ്ങളുടെ മതത്തിൽ അതില്ല.
ഞങ്ങളുടെ മതത്തിൽ ഒരാൾക്ക് പെൺകുട്ടികൾ മാത്രമാണെങ്കിലും സ്വത്തവകാശം അവർക്കെയുള്ളു.
നിങ്ങളുടെ മതത്തിൽ അങ്ങിനെ അല്ല..
ഞങ്ങളുടെ മതത്തിൽ വിവാഹം പെണ്ണും പുരുഷനും തമ്മിലാണ്.
നിങ്ങളുടെ മതത്തിൽ പെൺകുട്ടിയുടെ രക്ഷകർത്താവും പുരുഷനും തമ്മിലാണ്, സ്ത്രീ പുരുഷനെ വേൾക്കുകയല്ല, പുരുഷൻ സ്ത്രീയെ വിലയ്ക്ക് വാങ്ങുകയാണ്.
ഞങ്ങളുടെ മതത്തിൽ പുരുഷനും സ്ത്രീയും ഒരുമിച്ച് അധ്വാനിക്കുന്നു, നിങ്ങളുടെ മതത്തിൽ സ്ത്രീകൾ അടുക്കളയിൽ കഴിയണം..
ഞങ്ങളുടെ മതത്തിൽ സ്ത്രീകളെ തോന്നും പടി ഉപേക്ഷിക്കാനാവില്ല, നിങ്ങളുടെ മതത്തിൽ അതാവാം..
ഇനി ഞങ്ങളുടെ മതത്തെ കുറിച്ച്.
നിങ്ങൾ പറയുന്നു ഞങ്ങൾ ബഹു ദൈവ വിശ്വാസികളാണെന്ന്. നിങ്ങളുടെ മതം ജനിക്കുന്നതിനു ആയിരക്കണക്കിന് വർഷം മുൻപ് ഏക ദൈവമായ പരബ്രഹ്മത്തെ തിരിച്ചറിഞ്ഞവരാണ് ഞങ്ങൾ.
നിങ്ങൾ ദൈവത്തെ സൃഷ്ടാവായും, ശിക്ഷകനായും കാണുമ്പോൾ ഞങ്ങൾ ദൈവത്തെ സകലതിലും കാണുന്നു.
അഥവാ നിങ്ങൾ ദ്വൈതത്തിലും, ഞങ്ങൾ അദ്വയിതത്തിലും വിശ്വസിക്കുന്നു. ഞങ്ങൾക്ക് പ്രപഞ്ചത്തിലെ ഓരോ കണികയും ഈശ്വരാംശമാണ്…
നിങ്ങളുടെ ദൈവം സൃഷ്ടിയുടെ ഇടതും വലതും കാവൽക്കാരെ നിറുത്തി അവരുടെ തെറ്റും ശരിയും എഴുതി എടുക്കുന്നു, അവർ നിങ്ങളുടെ കിടപ്പറയിലെ ഭോഗം പോലും നിരീക്ഷിച്ച് എഴുതി വയ്ക്കുന്നു, എന്തിന് നിങ്ങൾ കക്കൂസിൽ പോകുമ്പോൾ ഇടതു മുൻപിട്ടോ വലതു മുൻപിട്ടോ, സുന്ന ചൊല്ലിയോ, വിസർജ്ജിക്കുമ്പോൾ ഇടതു പൊന്തിച്ചോ വലതു പൊന്തിച്ചോ എന്നൊക്കെ നിരീക്ഷിച്ചു കുറിച്ചു വയ്ക്കുന്നു…
ഞങ്ങളുടെ ദൈവം ഞങ്ങളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കാതെ, മൂന്നു ഗുണങ്ങൾ അഥവാ രജസ്സ്, തമസ്സ്, സ്വാത്തികം എന്നീ ഗുണങ്ങളെക്കുറിച്ച് അറിവ് നൽകി സ്വാത്തികരാവാൻ ഉപദേശിക്കുന്നു..
ഞങ്ങളുടെ ദൈവം ഒരു വാഗ്ദാനവും നൽകുന്നില്ല, നിന്റെ കർമ്മ ഫലമനുസരിച്ച് നിനക്ക് ഈശ്വരനിൽ ലയിക്കുകയോ കഴിഞ്ഞില്ലെങ്കിൽ പുനർജ്ജനിയിലൂടെ എന്നെങ്കിലും ലയിക്കുകയോ ആവാമെന്നും പറയുന്നു..
നിങ്ങളുടെ ദൈവം നിങ്ങൾക്ക്, ഉയർന്ന മാറിടങ്ങളുള്ള പെണ്ണുങ്ങളെ കൂട്ടിത്തരുന്നവനായും, അനേകം മദ്യം വിളമ്പുന്നവനായും, ബിരിയാണി വപ്പുകാരനായും , തേൻപുഴ, പാൽപ്പുഴ ഒഴുക്കുന്നവനായും മാറുമ്പോൾ ഞങ്ങളുടെ ദൈവം പൂർണ്ണത്തിൽ പൂർണ്ണമായതെന്തോ അതാകുന്നു അതിൽ ലയിച്ചാൽ കാമമില്ല, വിശപ്പില്ല, ലഹരിയുടെ ആവശ്യമില്ല, ചൂടും തണുപ്പുമില്ല… അഥവാ ഗുണ രഹിതമായ ബ്രഹ്മത്തിൽ ലയിക്കുക, പൂജ്യമാവുക… പൂജ്യത്തിൽ തുടങ്ങി പൂജ്യത്തിൽ ലയിക്കുക…സ്വസ്തി….
മനസ്സിലായിക്കാണുമെന്ന് കരുതുന്നു..
ഒന്നുകൂടി വ്യക്തമാക്കാം ഞങ്ങളുടെ ദൈവത്തെ എല്ലായിടത്തും നിറഞ്ഞ രൂപത്തെ ഞങ്ങൾക്ക് ഞങ്ങളുടെ സങ്കല്പമനുസരിച്ച് ആരാധിക്കാം, ഗണപതി ആയോ ശിവൻ ആയോ, നായയായോ നരിയായോ എന്തിലും സങ്കൽപ്പിക്കാം രൂപമേതായാലും അന്തരാർത്ഥം ബ്രഹ്മം തന്നെ, യേശുവായും അള്ളയായും സങ്കൽപ്പിച്ചോ no problem,പക്ഷേ ഈശ്വരൻ പോലീസോ,ജഡ്ജിയോ, രാജാവോ ആവരുത് അറിവാകണം വെളിച്ചമാകണം.. ധർമ്മത്തിലേക്ക് നയിക്കുന്നതെന്തോ അതാവണം..
ഇനീപ്പോ ധർമ്മം എന്താണ് എന്നാവും, പരസ്പര പൂരകമായി ഏറ്റക്കുറച്ചിലില്ലാതെ പ്രപഞ്ചം എപ്രകാരം നില നിൽക്കണം അപ്രകാരം നിലനിൽക്കുന്നതിനെയാണ് ധർമ്മം എന്ന് പറയുന്നത്.. ഒന്നുകൂടി വ്യക്തമാക്കാം കൃത്യമായി മഴപെയ്യണം, മണ്ണ് നന്നായിരിക്കണം മരം നന്നായിരിക്കണം, സമ്പത്ത് ഉണ്ടായിരിക്കണം, സൂര്യചന്ദ്രാധികൾ കൃത്യമായി ചലിക്കണം, വായു, ജലം നന്നായിരിക്കണം മൃഗങ്ങൾക്ക് സ്വസ്ഥത വേണം കൃമികീടങ്ങളും നിലനിൽക്കണം.. സർവ്വവും യഥാവിധി..
ഈശ്വരൻ കുടികൊള്ളുന്ന എല്ലാം നന്നായിരിക്കണം…അതിനു വേണ്ടി മനുഷ്യൻ ചെയ്യുന്ന കർമ്മവ്യവസ്ഥയാണ് പ്രാർത്ഥന, യജ്ഞഭാവം..
അതാണ് ഹിന്ദു… ഹിന്ദു ധർമ്മം..
ഞങ്ങൾ വിശ്വസിക്കുന്നു ഞങ്ങളുടെ ദൈവം ഒളിഞ്ഞു നോട്ടക്കാരനല്ല,
സകലതിലും ഉള്ള ശക്തി സ്രോതസ്സാണ്, ഞങ്ങളുടെ ദൈവം അവനു വേണ്ടി ഒന്നിനെയും ഹനിക്കാൻ ആവശ്യപ്പെടുന്നില്ല എല്ലാ വഴികളും തന്നിലേക്ക് തന്നെ എന്നതാണ് ഈശ്വര തത്വം…
അതുകൊണ്ട് ഷംസീർ പഠിക്കുക..
പരിഹസിക്കാതിരിക്കുക…
തൂക്കി നോക്കി തിരിച്ചറിയുക ?കൊള്ളാവുന്നത് കൊള്ളാനും തള്ളാനുള്ളത് തള്ളാനുമാണ് ഭഗവാൻ പറഞ്ഞത് കൊല്ലാനല്ല.. പുരാണങ്ങളിൽ സ്വീകരിക്കാവുന്നത് സ്വീകരിച്ചാൽ മതി… വള്ളി പുള്ളി മാറ്റരുത് എന്ന നിർബന്ധം ഞങ്ങളുടെ മതത്തിലില്ല ?
ഹരി ഓം
രാമസിംഹൻ അബൂബക്കർ
Post Your Comments