മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ മാമാങ്കത്തിലൂടെ മലയാളികളുടെ മനസ് കവർന്ന താരമാണ് പ്രാചി തെഹ്ലാൻ. ബാസ്ക്കറ്റ് ബോൾ താരം കൂടിയാണ് പ്രാചി.
തന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട താരം നടൻ മമ്മൂട്ടിയാണെന്ന് പ്രാചി നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ 4 വർഷങ്ങൾക്ക് ശേഷം വീണ്ടും തന്റെ പ്രിയപ്പെട്ട നടനെ കണ്ട സന്തോഷത്തിലാണ് പ്രാചി.
53 ആം കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അദ്ദേഹത്തിന് നേടിക്കൊടുത്ത നൻപകൽ നേരത്ത് മയക്കമെന്ന ചിത്രം കണ്ടുവെന്നും അതി മനോഹരം ആയിരുന്നുവെന്നും നടി വ്യക്തമാക്കി.
4 വർഷത്തിന് ശേഷം അദ്ദേഹത്തെ വീണ്ടും കണ്ടുമുട്ടി, അദ്ദേഹത്തിന്റെ അടുത്ത് ഇരിക്കുമ്പോൾ നമ്മുടെ പുഞ്ചിരി അപ്രത്യക്ഷമാകില്ല, സന്തോഷം മാത്രമെന്നും ചിത്രം പങ്കുവച്ചു നടി കുറിച്ചു.
Post Your Comments