ഇക്കഴിഞ്ഞ ജൂൺ 12 നായിരുന്നു തമിഴ് നടൻ പ്രഭുദേവയ്ക്കും ഹിമാനിയ്ക്കും പെൺകുഞ്ഞ് പിറന്നത്.
കുഞ്ഞ് പിറന്നതോടെ പരമാവധി തിരക്കുകളിൽ നിന്ന് മാറി കുഞ്ഞിനോടും ഭാര്യയോടും ഒപ്പം സമയം ചിലവഴിക്കാനാണ് താൽപ്പര്യമെന്നും പ്രഭുദേവ പറഞ്ഞിരുന്നു.
തിരുപ്പതി ക്ഷേത്രത്തിലെത്തിയ പ്രഭുദേവയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
2020 ലാണ് പ്രഭുദേവ വിവാഹിതനായത്. ഒൻപത് വർഷത്തെ വിവാഹ ബന്ധം വേർപെടുത്തിയതിന് ശേഷമായിരുന്നു താരം വീണ്ടും വിവാഹിതനായത്. ആദ്യ വിവാഹത്തിൽ മൂന്ന് മക്കളാണ് പ്രഭുദേവക്കുള്ളത്.
തിരുപ്പതി സന്ദർശനത്തിന് താരത്തിനൊപ്പം പിതാവ് സുന്ദരവും എത്തിയിരുന്നു.
Post Your Comments