ചലച്ചിത്ര നയരൂപീകരണത്തിനായി സംവിധായകൻ ഷാജി എന്‍ കരുണ്‍ ചെയര്‍മാനായ ഒരു കമ്മറ്റി കഴിഞ്ഞ ദിവസം സർക്കാർ രൂപീകരിച്ചിരുന്നു. സാംസ്‌കാരിക വകുപ്പാണ് കമ്മറ്റി രൂപീകരിച്ച് ഉത്തരവിറക്കിയത്. ഇപ്പോഴിതാ ഈ കമ്മറ്റിയിൽ നിന്നും രണ്ടുപേര്‍ ഒഴിഞ്ഞു.
നടി മഞ്ജു വാര്യരും സംവിധായകന്‍ രാജീവ് രവിയുമാണ് ഒഴിഞ്ഞത്. ഷൂട്ടിങ് അസൗകര്യങ്ങള്‍ കാരണമാണ് ഒഴിഞ്ഞതെന്നാണ് വിശദീകരണം. ബി ഉണ്ണികൃഷ്ണന്‍, മുകേഷ്, സന്തോഷ് ടി കുരുവിളി, നിഖില വിമല്‍, പത്മപ്രിയ എന്നിവര്‍ കമ്മറ്റിയിൽ തുടരും.
READ ALSO: അപർണ മൾബറി ഇനി ചലച്ചിത്ര നായികയും, ഗായികയുമാവുന്നു
സംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി കണ്‍വീനര്‍ ആയുള്ള കമ്മറ്റിയിൽ യോഗ്യതയുള്ളവരില്ലെന്നും ഇതിൽ അംഗങ്ങൾ ആയവരോട് ചോദിച്ചിട്ടാണോ ഉൾപ്പെടുത്തിയതെന്നും ഡബ്ല്യുസിസിയും ഫിലിം ചേംബറും ചോദിച്ചിരുന്നു. കമ്മിറ്റി രൂപീകരണം നടപ്പിലാക്കിയ രീതി നിരാശപ്പെടുത്തിയെന്ന ഡബ്ല്യൂ.സി.സിയുടെ വിമർശനം വന്നതിനു പിന്നാലെയാണ് സംഘടനയിൽ നിന്നും രണ്ടുപേർ പിന്മാറിയിരിക്കുന്നത്.
Post Your Comments