പ്രേക്ഷകർ ഏറെ കാലമായി കാത്തിരുന്ന ക്രിസ്റ്റഫർ നോളന്റെ ചിത്രമായിരുന്നു ഓപ്പൺ ഹൈമർ.
2023 ജൂലൈ 21 ന് ഓപ്പൺ ഹൈമറിനൊപ്പം പുറത്തിറങ്ങിയ ചിത്രമായിരുന്നു ഗ്രെറ്റ ഗെർവിഗ് സംവിധാനം ചെയ്ത ബാർബി.
പുറത്തിറങ്ങിയ ഇരു ചിത്രങ്ങൾക്കും വൻ പ്രതികരണമാണ് ലഭിച്ചത്. എന്നാൽ ലോകം മുഴുവൻ ആരാധകർ ഏറെ നാളായി കാത്തിരുന്ന നോളൻ ചിത്രത്തെക്കാൾ ഏറെ മുന്നിലാണ് ബാർബി എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.1271 കോടി രൂപ യുഎസിൽ നേടിയാണ് ബാർബി മുന്നിലെത്തിയത്.
എന്നാൽ വമ്പൻ ഹൈപ്പോടെയെത്തിയ ചിത്രം ഓപ്പൺ ഹൈമർ 660 കോടിക്കടുത്ത് മാത്രമാണ് നേടിയത്.
Post Your Comments