GeneralLatest NewsNEWS

വേറെ ഭാര്യയും മക്കളും ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഡിവോഴ്‌സായി, മയ്യത്ത് കാണാൻ ഉപ്പയുടെ വീട്ടുകാര്‍ സമ്മതിച്ചില്ല: അസ്‌ല

പോകാൻ തീരുമാനിച്ചപ്പോള്‍ അറിയുന്നത് മരണവര്‍ത്തയാണ്

സോഷ്യല്‍ മീഡിയയിലൂടെ താരമായി മാറിയ ഒരാളാണ് വ്‌ളോഗറായ അസ്ല മര്‍ലി എന്ന ഹില. ഹിലയുടെ വീഡിയോക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന കുക്ക് വിത്ത് കോമഡിയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകര്‍ക്കും പരിചിതയായ ഹില തന്റെ ജീവിതത്തെക്കുറിച്ച് പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. ഇനി എന്നെ ആര്‍ക്കും സ്നേഹിക്കാനാകില്ലെന്നാണ് കല്യാണത്തിന് മുന്നേ വരെ താൻ വിചാരിച്ചതെന്ന് ഹില പറയുന്നു.

READ ALSO: പമ്പില്‍ ജോലി കിട്ടിയതല്ല, ഇതാണ് ഇപ്പോഴത്തെ സാഹചര്യം: മനോജ് കെ ജയന്‍

‘എനിക്കൊരു വിവാഹമുണ്ടാകുമോ എന്ന് പോലും ചിന്തിച്ചിരുന്നു. ഉപ്പയേയും ഉമ്മയെയും കുറിച്ചാണ് കൂടുതല്‍ ആളുകളും തന്നോട് ചോദിക്കുന്നത്. എന്റെ ഉപ്പയും ഉമ്മയും ഡിവോഴ്‌സായതാണ്. ഞാൻ പത്തില്‍ പഠിക്കുമ്പോഴാണ് ഇരുവരും പിരിയുന്നത്. അദ്ദേഹത്തിന് വേറെ ഭാര്യയും മക്കളും ഉണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് ഡിവോഴ്‌സായത്. അന്ന് എനിക്ക് ഇങ്ങനെയൊരു മകളില്ലെന്നാണ് ഉപ്പ പറഞ്ഞത്. എന്റെ ബയോളജിക്കല്‍ ഫാദര്‍ ഇപ്പോള്‍ ജീവനോടെ ഇല്ല. അത് തന്നെ ഞാൻ അറിയുന്നത് യൂട്യൂബില്‍ വന്ന കുറേ കമന്റ്സുകളിലൂടെയാണ്. അന്വേഷിച്ചപ്പോഴാണ് ക്യാൻസര്‍ ആണെന്ന് അറിയുന്നത്. കാണണം എന്നുണ്ടായിരുന്നു പോകാൻ തീരുമാനിച്ചപ്പോള്‍ അറിയുന്നത് മരണവര്‍ത്തയാണ്. മയ്യത്ത് കാണാൻ ഉപ്പാടെ വീട്ടുകാര്‍ സമ്മതിക്കില്ലെന്ന് അറിഞ്ഞതോടെ അതിനും പോയില്ല. ജീവനോടെ എനിക്കൊന്ന് കാണാനോ, എന്തെങ്കിലും ചെയ്യാനോ സാധിച്ചില്ല’- വിങ്ങലോടെ അസ്‌ല പറഞ്ഞു

അംജീഷ് ഷാജഹാൻ ആണ് അസ്‌ലയുടെ ഭര്‍ത്താവ്. സോഷ്യല്‍ മീഡിയയിലെ താരങ്ങളെല്ലാം പങ്കെടുത്ത വിവാഹത്തിന്റെ വീഡിയോ വൈറലായി മാറിയിരുന്നു.

shortlink

Post Your Comments


Back to top button