GeneralLatest NewsMollywoodNEWSWOODs

ഈശ്വര വിശ്വാസികളായ ഹൈന്ദവർ ഈ ഭൂമിയിൽ ഉള്ളിടത്തോളം കാലം അവരുടെ ഏതു ശുഭകാര്യത്തിലും ഗണപതി ഭഗവാൻ മുന്നിലുണ്ടാകും: സന്തോഷ്

മനുഷ്യന്റെ ഉള്ളിലെ എട്ട് ദോഷങ്ങൾ ഇല്ലാതെയാക്കാനാണ് ഗണപതി ഭഗവാന്റെ എട്ട് അവതാരങ്ങൾ

ഗണപതിയെല്ലാം വെറും മിത്തുകൾ ആണെന്നും, ഹൈന്ദവ പുരാണങ്ങൾ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞതിന് നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനു മറുപടിയുമായി സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ്. ഈശ്വര വിശ്വാസികളായ ഹൈന്ദവർ ഈ ഭൂമിയിൽ ഉള്ളിടത്തോളം കാലം അവരുടെ ഏതു ശുഭകാര്യത്തിലും , ഗണപതി ഭഗവാൻ , വിഘ്‌നേശ്വരൻ ഒന്നാമനായി മുന്നിലുണ്ടാകും എന്നും മനുഷ്യന്റെ ഉള്ളിലെ എട്ട് ദോഷങ്ങൾ ഇല്ലാതെയാക്കാനാണ് ഗണപതി ഭഗവാന്റെ എട്ട് അവതാരങ്ങൾ എന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

read also: ചലച്ചിത്ര നയം രൂപീകരിക്കാൻ പുതിയ കമ്മിറ്റി, ഷാജി എൻ കരുൺ, മഞ്ജു വാര്യർ അംഗങ്ങൾ: ആശങ്കകൾ പങ്കുവച്ച് ഡബ്ല്യൂസിസി

കുറിപ്പ് പൂർണ്ണ രൂപം,

ഈശ്വര വിശ്വാസികളായ ഹൈന്ദവർ ഈ ഭൂമിയിൽ ഉള്ളിടത്തോളം കാലം അവരുടെ ഏതു ശുഭകാര്യത്തിലും , ഗണപതി ഭഗവാൻ , വിഘ്‌നേശ്വരൻ ഒന്നാമനായി മുന്നിലുണ്ടാകും.

ഓം വിഘ്‌നേശ്വരായ നമഃ
‘വക്രതുണ്ഡ മഹാകായ
സൂര്യകോടി സമപ്രഭഃ
നിർവിഘ്‌നം കുരു മേ ദേവ
സർവാകാര്യേഷു സർവദാ’

അർത്ഥം
‘കോടാനുകോടി സൂര്യന്റെ ശോഭയോടെയും വളഞ്ഞ തുമ്പിക്കൈയും വലിയ ശരീരവും ഉള്ള ഗണപതി ഭഗവാനെ ഞാൻ കുമ്പിട്ടു കൈ കൂപ്പി നിൽക്കുന്നു. എന്റെ വഴികളിലെ തടസ്സങ്ങളെ നീക്കം ചെയ്തു എന്നെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യട്ടെ’

ഓം വിഘ്നേശ്വരായ നമഃ
ഓം ശ്രീ ഗണേശാ?
ഗണപതി ഭഗവാന്റെ പ്രശസ്തമായ എട്ട് അവതാരങ്ങൾ. മനുഷ്യന്റെ ഉള്ളിലെ എട്ട് ദോഷങ്ങൾ ഇല്ലാതെയാക്കാനാണ് ഭഗവാൻ ഈ അവതാരങ്ങൾ എടുത്തത് എന്നാണ് വിശ്വാസം………

1.വക്രതുണ്ഡൻ – അസൂയ നശിപ്പിക്കുവാൻ
2.ഏകദന്തൻ – സ്വയമുള്ള മിഥ്യാബോധം ഇല്ലാതെയാകാൻ
3.മഹോദരൻ – ഭ്രമത്തിനേയും ആശയക്കുഴപ്പത്തിനേയും ഇല്ലാതെയാകാൻ
4.ഗജാനനൻ – അത്യാഗ്രഹത്തെ ഇല്ലാതെയാകാൻ
5.ലംബോദരൻ – ക്രോധത്തെ ഇല്ലാതെയാകാൻ
6.വികടന്‍-കാമ ചിന്തകളെ അടക്കി നിർത്താൻ
7.വിഘ്‌നരാജന്‍ – അറിവ് നൽകി തടസ്സങ്ങള്‍ ഇല്ലാതെയാകാൻ
8.ദുംരവര്‍ണന്‍ – സ്വാർത്ഥത ഇല്ലാതെയാക്കാൻ…

shortlink

Related Articles

Post Your Comments


Back to top button