‘ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ല’: സൗന്ദര്യത്തിന്റെ രഹസ്യം സർജറി ആണെന്ന ആരോപണത്തിൽ പ്രതികരിച്ച് ഹണി റോസ്

കൊച്ചി: മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് ഹണി റോസ്. സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. ഹണി റോസ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. താരത്തിനെതിരെ വലിയ രീതിയിൽ ബോഡി ഷെയ്മിംഗും നടക്കാറുണ്ട്.

ഹണി റോസിന്റെ സൗന്ദര്യത്തിന്റെ രഹസ്യം സർജറി ആണെന്ന ആരോപണവും വിമർശകർ ഉയർത്തിയിരുന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ച് പ്രതികരിക്കുകയാണ് താരം. താനൊരു സർജറിയും ചെയ്തിട്ടില്ലെന്നും ദൈവം തന്നതല്ലാതെ ഒന്നും തനിക്കില്ലെന്നും ഹണി റോസ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

ഹണി റോസിന്റെ വാക്കുകൾ ഇങ്ങനെ;

സ്വേച്ഛാധിപത്യ പ്രവണത: ഇതുപോലൊരു മുഖ്യമന്ത്രിയെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലെന്ന് കൊല്ലം തുളസി

‘ഞാൻ ഒരു സർജറിയും ചെയ്തിട്ടില്ല. സൗന്ദര്യം നിലനിർത്താനുള്ള ചില പൊടിക്കൈകൾ ചെയ്യാറുണ്ട്. ഈ രംഗത്ത് നിൽക്കുമ്പോൾ അതൊക്കെ തീർച്ചയായും വേണം. ഒരു നടിയായിരിക്കുക, ഗ്ലാമർ മേഖലയിൽ ജോലി ചെയ്യുക ഒക്കെ അത്ര എളുപ്പമുള്ള പണിയല്ല. സൗന്ദര്യ സംരക്ഷണത്തിന് വർക്കൗട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും പിന്തുടരും. പിന്നെ ചെറിയ ട്രീറ്റ്മെന്റുകൾ നടത്താറുണ്ട്. എന്നാൽ, ഇതൊരു വലിയ വിഷയമണെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ സ്വന്തം ശരീരത്തെ പരിചരിക്കുന്നത് വലിയ കാര്യമല്ലേ?

ദൈവം തന്നെ ശരീരം സുന്ദരമാക്കി കൊണ്ടു നടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. എന്തുധരിക്കണം എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കേണ്ടതും ഞാൻ തന്നെയാണ്. ആദ്യ സിനിമയിൽ സ്ലീവ്ലെസ് ധരിക്കേണ്ടി വന്നപ്പോൾ കരഞ്ഞയാളാണ് ഞാൻ. പക്ഷെ ഇപ്പോൾ എനിക്കറിയാം ധരിക്കുന്ന വസ്ത്രത്തിനല്ല കുഴപ്പം മറ്റുള്ളവരുടെ നോട്ടത്തിലാണെന്ന്.’

Share
Leave a Comment