ക്രിസ്റ്റഫര്‍ നോളന് ചിത്രം ഓപ്പണ്‍ഹൈമര്‍ റിലീസായത് കഴിഞ്ഞ ദിവസമാണ്. ആറ്റം ബോംബിന്റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഓപ്പണ്‍ഹൈമറിന്റെ കഥ പറയുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് തുടക്കത്തിൽ ലഭിക്കുന്നതെങ്കിലും സിനിമയ്ക്കെതിരെ വിമർശനം ഉയരുകയാണ്. ലൈംഗിക ബന്ധത്തിനിടെ ഭഗവദ്ഗീത വായിക്കുന്ന രംഗങ്ങള്‍ പുറത്ത് വന്നതോടെയാണ് വിമർശകർ രംഗത്തെത്തിയത്. സേവ് കള്‍ചര്‍ ഇന്ത്യ ഫൗണ്ടേഷൻ ചിത്രത്തിനെതിരെ പ്രസ് റിലീസ് പുറത്തിറക്കി.
READ ALSO: മിസ്റ്റർ ഹാക്കർ: ചിത്രത്തിന്റെ ഓഡിയോ പ്രകാശനം എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ നിർവ്വഹിച്ചു
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഭഗവദ്ഗീത ഉറക്കെ വായിക്കാൻ പ്രേരിപ്പിക്കുന്ന രംഗം സിനിമയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഹിന്ദുമതത്തെ ആക്രമിക്കുന്ന രംഗങ്ങളാണ് ഇവയെന്നാണ് സേവ് കള്‍ചര്‍ ഇന്ത്യ ഫൗണ്ടേഷൻ പത്രക്കുറിപ്പില്‍ പറയുന്നത്. ഇൻഫര്‍മേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഇക്കാര്യം അടിയന്തരമായി അന്വേഷിക്കുകയും ബന്ധപ്പെട്ടവരെ കര്‍ശനമായി ശിക്ഷിക്കുകയും വേണമെന്നും പത്രക്കുറിപ്പില്‍ ആവശ്യപ്പെടുന്നു.
Post Your Comments