
ബോളിവുഡിലെ സൂപ്പർ താരമാണ് ആലിയ ഭട്ട്. ആരാധകരുടെ കാര്യത്തിൽ ഭർത്താവ് രൺബീർ കപൂറും ഒട്ടും പിന്നിലല്ല.
സോഷ്യൽ മീഡിയയിലടക്കം വൻ ഫാൻഫോളോവേഴ്സുള്ള താരങ്ങളാണ് ഇരുവരും. 2022 ലായിരുന്നു ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായത്.
ദമ്പതികൾ തങ്ങളുടെ മകൾ രാഹയുടെ ചിത്രങ്ങൾ ഇതുവരെ സോഷ്യൽ മീഡിയയിൽ കാണിച്ചിട്ടില്ല. പാതി മറഞ്ഞതോ, ഭാഗികമായ ചിത്രങ്ങളോ മാത്രമേ ഇരുവരും കുഞ്ഞു രാഹയുടെ ചിത്രങ്ങളായി ഇടാറുള്ളത്.
ഭാവിയിൽ മകൾ ആരായി കാണുവാനാണ് ആഗ്രഹമെന്ന ഒരു ചോദ്യം ആരാധകനിൽ നിന്ന് ലഭിച്ചപ്പോൾ മകൾ രാഹയെ ശാസ്ത്രജ്ഞയായി കാണുവാനാണ് ആഗ്രഹമെന്നാണ് താരം മറുപടി നൽകിയത്.
തനിക്കും ശാസ്ത്രജ്ഞ ആകുവാനായിരുന്നു ആഗ്രഹമെന്നും ആലിയ വെളിപ്പെടുത്തി.
Post Your Comments