കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ മാളികപ്പുറം സിനിമയെയും സിനിമയിലെ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവൻഡയെയും ജൂറി തഴഞ്ഞെന്ന് വിമർശനം. മാളികപ്പുറത്തിലെ ദേവനന്ദയുടെ അസാധ്യ പ്രകടനത്തെ ജൂറി പരിഗണിച്ചില്ലെന്ന വിമർശനങ്ങൾക്കിടെ ദേവനന്ദയെയും മാളികപ്പുറം സിനിമയെയും പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്. തന്റെ മനസ്സിൽ മികച്ച ബാലതരം ദേവനന്ദയും മികച്ച ജനപ്രീതി നേടിയ സിനിമ മാളികപ്പുറവുമാണെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.
മാളികപ്പുറം സിനിമയ്ക്കും ദേവനന്ദയ്ക്കും സംസ്ഥാന അവാർഡ് കിട്ടില്ലെന്ന് നേരത്തെ തന്നെ തോന്നിയിരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. ജനകീയ അംഗീകാരത്തോളം വരില്ല മറ്റൊരു പുരസ്കാരവുമെന്ന് പറഞ്ഞ സന്തോഷ്, ദേവനന്ദയ്ക്ക് ലക്ഷക്കണക്കിന് ആളുകളുടെ മനസ്സിൽ മികച്ച ബാലനടിക്കുള്ള പുരസ്കാരം ലഭിച്ചുകഴിഞ്ഞുവെന്നും ചൂണ്ടിക്കാട്ടി.
സന്തോഷ് പണ്ഡിറ്റ് എഴുതിയതിങ്ങനെ;
പണ്ഡിറ്റിൻ്റെ രാഷ്ട്രീയ നിരീക്ഷണം
ജനകീയ അംഗീകാരത്തോളം വരില്ല മറ്റൊരു പുരസ്കാരവും….
അവാർഡ് കിട്ടിയില്ലെങ്കിലും “മാളികപ്പുറം” സിനിമ കണ്ട ലക്ഷ കണക്കിന് ആളുകളുടെ മനസ്സിലെ ഏറ്റവും മികച്ച ബാലനടി പുരസ്‌കാരം തീർച്ചയായും ദേവനന്ദ എന്ന കുട്ടിക്ക് ഉണ്ടാവും…
ഒരു സ്പെഷ്യൽ ജൂറി അവാർഡ് എങ്കിലും കൊടുക്കാമായിരുന്നൂ..
കൂടുതൽ ജനങ്ങളുടെ പ്രീതിയാണ് ജനപ്രീതി..
കൊച്ചു കുട്ടികൾ പോലും തകർത്തഭിനയിച്ച ചിത്രം ആയിരുന്നു
“മാളികപ്പുറം”..
അതിനുള്ള അവാർഡ് ജനങ്ങൾ അപ്പോഴേ തിയേറ്ററുകളിൽ നൽകി കഴിഞ്ഞ്..
വർത്തമാന കേരളത്തിൽ ഈ സിനിമയ്ക്കോ ഇതിലെ അഭിനേതാക്കൾക്കോ ഒരു അവാർഡ് നിങൾ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ ?
എന്തൊക്കെ ആയാലും, സംസ്ഥാന അവാർഡ് നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ..
(വാൽ കഷ്ണം.. എൻ്റെ മനസ്സിൽ മികച്ച ബാലതരം ദേവനന്ദ -യും മികച്ച ജനപ്രീതി നേടിയ സിനിമ “മാളികപ്പുറ”വും ആണ്…..സംസ്ഥാന അവാർഡ് ആ സിനിമക്ക് കിട്ടില്ലെന്ന് നേരത്തെ തോന്നിയിരുന്നു.. )
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )
Post Your Comments