GeneralLatest News

3ദിവസം ആവര്‍ത്തിച്ച്‌ കാണാന്‍ നിര്‍ബന്ധിക്കപ്പെട്ടാല്‍ ചിലര്‍ക്ക് ദേഷ്യംവരും: വിനായകനെ പിന്തുണച്ച് സജീവന്‍ അന്തിക്കാട്

ഉമ്മൻ ചാണ്ടിക്ക് എതിരായ പ്രതികരണത്തില്‍ നടൻ വിനായകന്റെ വീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെതിനെതിരെ സംവിധായകൻ സജീവൻ അന്തിക്കാട്. വിനായകൻ പുള്ളിക്കറിയാവുന്ന ഭാഷയിൽ ഒരഭിപ്രായം പറഞ്ഞു; അതിനയാളുടെ ഫ്ലാറ്റിന്റെ ജനൽ ചില്ല് എറിഞ്ഞുടച്ച കോൺഗ്രസ് പ്രവർത്തകർ വളരെ നിരാശജനകമായ ഭാവിയാണ് മുന്നോട്ടു വെക്കുന്നതെന്ന് സജീവൻ പറഞ്ഞു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

വിനായകൻ പുള്ളിക്കറിയാവുന്ന ഭാഷയിൽ ഒരഭിപ്രായം പറഞ്ഞു;
അതിനയാളുടെ ഫ്ലാറ്റിന്റെ ജനൽ ചില്ല് എറിഞ്ഞുടച്ച കോൺഗ്രസ് പ്രവർത്തകർ വളരെ നിരാശജനകമായ ഭാവിയാണ് മുന്നോട്ടു വെക്കുന്നത്.
ഉമ്മൻ ചാണ്ടി നല്ലവനായിരുന്നു , ഒരു പാട് പേരെ സഹായിച്ചിട്ടുണ്ട് … ഇതൊക്കെ ശരിതന്നെയെങ്കിലും രണ്ടു മൂന്ന് ദിവസം ഇതു തന്നെ ആവർത്തിച്ചു കണ്ടു കൊണ്ടിരുന്നാൽ – കാണാൻ നിർബന്ധിക്കപ്പെട്ടാൽ ചിലർക്ക് ദേഷ്യം വരും.

അതു മാത്രമെ ടിയാന്റെ പ്രതികരണത്തിൽ നിന്ന് വായിച്ചെടുക്കേണ്ടതുള്ളൂ.
വ്രണപ്പെട്ട് ആക്രമണത്തിനിറങ്ങി പുറപ്പെടുന്നവരുടെ കൂട്ടത്തിൽ കോൺഗ്രസുകാർ കൂടി ചേർന്നതോടെ നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ പെരുകുന്നത് അസഹിഷ്ണുതയാണെന്ന് ഉറപ്പായിരിക്കുന്നു.
ഈ മനോഭാവത്തിന്റെ വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റമൊന്നും ഒന്നുമല്ല .

shortlink

Related Articles

Post Your Comments


Back to top button