ദയവുചെയ്ത് അനാവശ്യ വിവാദങ്ങളിലേക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ: തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

കൊച്ചി: 53 ാമത് ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രിയതാരങ്ങൾക്ക് അർഹിച്ച അംഗീകാരങ്ങൾ ലഭിച്ച സന്തോഷത്തിലാണ് സിനിമാപ്രേമികൾ. എന്നിരുന്നാലും മാളികപ്പുറം എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ മനംകവർന്ന ദേവനന്ദയെ ബാലതാരത്തിനുള്ള അവാർഡിനായി പരിഗണിക്കാത്തതിന് സോഷ്യൽ മീഡിയ ഒന്നടങ്കം അമർഷവും രേഖപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ മാളികപ്പുറം ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. അർഹതയുള്ളവർക്ക് തന്നെയാണ് അവാർഡ് ലഭിച്ചിരിക്കുന്നത്, ദയവ് ചെയ്തു അനാവശ്യ വിവാദങ്ങളിലേക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ എന്നാണ് അദ്ദേഹം പറയുന്നത്.

അഭിലാഷ് പിള്ളയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

അർഹതയുള്ളവർക്ക് തന്നെയാണ് അവാർഡ് ലഭിച്ചിരിക്കുന്നത്, ദയവ് ചെയ്തു അനാവശ്യ വിവാദങ്ങളിലേക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ, ബാല താരത്തിനുള്ള അവാർഡ് നേടിയ തന്മയയുടെ പ്രകടനവും മികച്ചതാണ് ദയവ് ചെയ്ത് ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത് ..

 

Share
Leave a Comment