ഫാഷൻ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂര്‍ അടക്കം നാല് പേര്‍ക്കെതിരെ കേസ്. ഖമര്‍ ഫാഷൻ ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറെന്ന നിലയില്‍ തനിക്കെതിരെ വ്യാജരേഖയുണ്ടാക്കിയെന്ന് ആരോപിച്ച് എസ് കെ മുഹമ്മദ് കുഞ്ഞി നൽകിയ ഹർജിയിലാണ് നടപടി.
സി ഷുക്കൂറിനെക്കൂടാതെ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങള്‍, മകൻ അഞ്ചരപ്പാട്ടില്‍ ഇഷാം, സ്ഥാപനത്തിന്റെ സെക്രട്ടറി സന്ദീപ്, സതീഷ് എന്നിവര്‍ക്കെതിരെ കോടതിയുടെ നിര്‍ദേശപ്രകാരം മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.
Post Your Comments