![](/movie/wp-content/uploads/2023/07/devananda.jpg)
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ, മികച്ച ബാലതാരത്തിനുള്ള അവാർഡിനെ ചൊല്ലി ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. ‘നിഴൽ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ തന്മയ സോളിനാണ് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചത്. ‘മാളികപ്പുറം’ എന്ന ചിത്രത്തിലെ കല്ലു എന്ന കഥാപാത്രമായി എത്തിയ ദേവനന്ദയ്ക്ക് പ്രത്യേക ജൂറി പുരസ്കാരം പോലും ലഭിച്ചില്ല എന്നതാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്.
ഇപ്പോൾ, സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ മാളികപ്പുറം സിനിമയിൽ താൻ അവതരിപ്പിച്ച കല്ലു എന്ന കഥാപാത്രത്തെ തഴഞ്ഞുവെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ദേവനന്ദ. ജൂറിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്ക് മാത്രമേ അവാർഡ് ലഭിക്കുകയുള്ളൂ എന്നും ദേവനന്ദ ഒരു വാർത്താ ചാനലിൽ പറഞ്ഞു.
മിസ്റ്റർ ഹാക്കർ; സിനിമയുടെ ഓഡിയോ പ്രകാശനം എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ നിർവ്വഹിച്ചു
‘ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്ക് മാത്രമല്ലേ അവാർഡ് നൽകാൻ കഴിയൂ. അവാർഡ് കിട്ടിയ ആൾക്ക് എല്ലാ അഭിനന്ദനങ്ങളും. എന്റെ പ്രിയപ്പെട്ട മമ്മൂട്ടി അങ്കിളിന് മികച്ച നടനുള്ള അവാർഡ് കിട്ടിയതിലും ഒത്തിരി സന്തോഷം. ‘2018’ സിനിമയിൽ എന്റെ അച്ഛനായി അഭിനയിച്ച കുഞ്ചാക്കോ ബോബൻ അങ്കിളിനും അവാർഡ് കിട്ടിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു’, ദേവനന്ദ വ്യക്തമാക്കി.
Post Your Comments