തെലുങ്ക് നടൻ രാം ചരണിനും ഭാര്യ ഉപാസനക്കും പതിനൊന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് പിറന്നത്.
തങ്ങളെ വർഷങ്ങളോളം പലരും കുഞ്ഞില്ലാത്തതെന്താണ്, എന്താണ് കുട്ടികൾ വേണ്ടെ എന്ന് തുടങ്ങി അനാവശ്യമായ പല ചോദ്യങ്ങളും ചോദിച്ച് മാനസികമായി സമ്മർദത്തിലാക്കിയിരുന്നെന്ന് തുറന്ന് പറയുകയാണ് രാം ചരൺ. ഭാര്യ ഉപാസനയുടെ 34 ആം ജൻമദിനത്തിലാണ് തുറന്ന് പറച്ചിൽ.
ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നവരോട് എന്ത് കാര്യത്തിനും അതിന്റേതായ സമയമുണ്ട് എന്ന് മാത്രമേ പറയുന്നുള്ളുവെന്നും രാം വ്യക്തമാക്കി.
ഈ പതിനൊന്ന് വർഷവും ഒരു യഥാർഥ പങ്കാളി എന്തായിരിക്കണമെന്ന് ഉപാസന കാണിച്ച് തന്നു, പേരിടൽ ചടങ്ങിൽ ഉപാസന പറഞ്ഞ വാക്കുകളാണ് രാം പുറത്ത് വിട്ട വീഡിയോയിൽ ചേർത്തിരിക്കുന്നത്.
അമ്മയായതോടെ പൂർണ്ണത കൈവന്നുവെന്നും മകൾ സ്വന്തം കഠിനാധ്വാനത്തിലൂടെ വളർന്ന് യശ്ശസ്സ് ഉയർത്തണമെന്ന് അതിയായി ആഗ്രഹിക്കുന്നുവെന്നും ഉപാസന പറഞ്ഞു.
Post Your Comments