
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ് എന്നിവരാണ്.
നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് പുരസ്കാരം. പ്രത്യേക ജൂറി അവാർഡ് കരസ്ഥമാക്കിയത് കുഞ്ചാക്കോ ബോബനാണ് ചിത്രം- ന്നാ താൻ കേസ് കൊട്. 53 ആം കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ രേഖ എന്ന സിനിമയിലെ പ്രകടനത്തിനാണ് വിൻസിയെ മികച്ച നടിയായി തിരഞ്ഞെടുത്തത്. ചലച്ചിത്രകാരൻ ഗൗതം ഘോഷ് ചെയർമാൻ ജൂറിയാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്. 39 ദിവസത്തെ വിധി നിർണ്ണയ പ്രക്രിയയാണ് പൂർത്തിയായത്. ന്നാ താൻ കേസ് കൊട് ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബനും, അപ്പനിലെ അഭിനയത്തിന് അലൻസിയറും പ്രത്യേക ജൂറി പരാമർശം നേടി. എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്.
ന്നാ താൻ കേസ് കൊട് ജനപ്രിയ ചിത്രമടക്കം 7 അവാർഡുകളാണ് നേടിയെടുത്തത്. മികച്ച തിരക്കഥാകൃത്ത്, മികച്ച കലാമേൻമയും ജനപ്രീതിയുമുള്ള ചിത്രം, കലാസംവിധാനം, ശബ്ദമിശ്രണം, പശ്ചാത്തല സംഗീതം, മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്കാരം, സ്വഭാവ നടൻ എന്നിങ്ങനെ അവാർഡുകൾ നേടിയെടുത്തു.
മികച്ച ജനപ്രിയ ചിത്രമായി ന്നാ താൻ കേസ് കൊട് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നവാഗത സംവിധായകൻ ഷാഹി കബീറാണ്( ഇലവീഴാ പൂഞ്ചിറ), മഹേഷ് നാരായണനാണ് മികച്ച സംവിധായകൻ, അറിയിപ്പ് എന്ന ചിത്രത്തിനാണ് പുരസ്കാരം. മികച്ച രണ്ടാമത്തെ ചിത്രം അടിത്തട്ട്, ( സംവിധായകൻ ജിജോ ആന്റണി), മികച്ച ചിത്രം നൻപകൽ നേരത്ത് മയക്കം( ലിജോ ജോസ് പെല്ലിശ്ശേരി).
പ്രാഥമിക ജഡ്ജിംങ് പാനലിന്റെ രണ്ട് ഉപസമിതികൾക്ക് നേതൃത്വം നൽകിയത് ചലച്ചിത്രകാരൻമാരായ നേമം പുഷ്പരാജ്, കെ എം മധുസൂധനൻ എന്നിവരാണ്. ഇരുവരും അന്തിമ ജഡ്ജിംങ് പാനൽ അംഗം കൂടിയാണ്.
പ്രാഥമിക പാനലിൽ എഴുത്തുകാരായ വി ജെ ജയിംസ്, കെ എം ഷീബ, കലാസംവിധായകൻ റോയ് പി തോമസ്, നിർമ്മാതാവ് ബി രാകേഷ്, സംവിധായകൻ സജാസ് റഹ്മാൻ, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാർ എന്നിവർ അംഗങ്ങളാണ്.
ഫൈനൽ ജഡ്ജിംങ് പാനലിൽ നടി ഗൗതമി, ഛായാഗ്രഹകൻ ഹരി നായർ, സൗണ്ട് ഡിസൈനർ – ഡി യുവരാജ്, ഗായിക ജിൻസി ഗ്രിഗറി എന്നിവരും ഉണ്ട്.
സ്ത്രീ? ട്രാൻസ്ജെൻഡർ വിഭാഗത്തിനുള്ള പ്രത്യേക പുരസ്കാരം- ശ്രുതി ശരണ്യം ഢ ബി 32 മുതൽ 44 വരെ), മികച്ച ജനപ്രീതി നേടിയ ചിത്രം – ന്നാ താൻ കേസ് കൊട് – ( സംവിധായകൻ – രതീഷ് ബാലകൃഷ്ണൻ, നിർമ്മാതാവ് – സന്തോഷ് ടി കുരുവിള), മികച്ച നൃത്തം- ഷോബി പോൾ രാജ് – തല്ലുമാല, മികച്ച ഡബ്ബിംങ്, സ്ത്രീ – പൗളി വിൽസൺ ( സൗദി വെള്ളക്ക – ആയിഷ റാവുത്തർക്ക് ശബ്ദം നൽകിയത്).
മികച്ച ഡബ്ബിംങ് പുരുഷൻ, ഷോബി തിലകൻ – പത്തൊൻപതാം നൂറ്റാണ്ട്, പടവീടൻ തമ്പി. മികച്ച വസ്ത്രാലങ്കാരം – മഞ്ജുഷ രാധാകൃഷ്ണൻ, സൗദി വെള്ളക്ക, മികച്ച പിന്നണി ഗായിക, മൃദുല വാരിയർ ( പത്തൊൻപതാം നൂറ്റാണ്ട്), മികച്ച പിന്നണി ഗായകൻ കപിൽ കപിലൻ ( പല്ലൊട്ടി 90s കിഡ്സ്), മികച്ച സംഗീത സംവിധായകൻ, എം ജയചന്ദ്രൻ ( പത്തൊൻപതാം നൂറ്റാണ്ട്, ആയിഷ), മികച്ച ഗാന രചയിതാവ്, റഫീഖ് അഹമ്മദ് ( തിരമാലയാണ് നീ), മികച്ച തിരക്കഥ, രാജേഷ് കുമാർ ആർ – ഒരു തെക്കൻ തല്ലു കേസ്. മികച്ച കുട്ടികളുടെ ചിത്രം – പല്ലൊട്ടി 90 s കിഡ്സ്, മികച്ച ബാലതാരം – തമന്ന സോൾ.
Post Your Comments