ഗുരുഗ്രാം: അഭിമുഖത്തിനായി വിളിച്ചുവരുത്തിയ ശേഷം നടിയെ ബലാത്സംഗം ചെയ്തതായി പരാതി. ഭോജ്പുരി താരമായ 24കാരിയെയാണ് ഹോട്ടലില്‍ വച്ച് ബലാത്സംഗം ചെയ്തത്. സാമൂഹിക മാധ്യമത്തിലുടെ പരിചയപ്പെട്ടയാളാണ് തന്നെ ബലാത്സംഗം ചെയ്തതെന്നും യുവതി പറയുന്നു. ഭോജ്പുരി താരമായ യുവതി ഡല്‍ഹിയിലാണ് താമസം.
ഇന്‍സ്റ്റഗ്രാമില്‍ നിരവധി പേര് പിന്തുടരുന്ന താരമാണ് യുവതിയെന്ന് പൊലീസ് പറഞ്ഞു. മഹേഷ് പാണ്ഡയെന്നയാൾ തനിക്ക് ഭോജ്പുരി സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു. ജൂണ്‍ 29ന് അഭിമുഖത്തിനെന്ന പേരില്‍ ഗുരുഗ്രാമിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഹോട്ടലില്‍ എത്തിയപ്പോള്‍ മഹേഷ് തന്നെ നേരത്തെ ബുക്ക് ചെയ്ത മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അഭിമുഖത്തിന്റെ ഭാഗമായി കുറച്ചു ചോദ്യങ്ങള്‍ ചോദിച്ച ശേഷം അയാള്‍ മദ്യപിക്കാന്‍ തുടങ്ങി. ഇന്റര്‍വ്യൂ കഴിഞ്ഞ് ഹോട്ടലില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. വിവരം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നും സ്വകാര്യ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭിഷണിപ്പെടുത്തിയതായും താരം പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ ബലാത്സംഗം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.
Post Your Comments