CinemaLatest NewsMollywood

ഒരു കലാകാരൻ എന്താവരുത് എന്നതിന്റെ നേർക്കാഴ്ച്ചയാണ് നടൻ വിനായകൻ: കുറിപ്പ്

മരണശേഷം നമ്മൾ കടന്നു പോകുമ്പോൾ അവശേഷിക്കുന്നത് ഈ ഭൂമിയിൽ നമ്മൾ ബാക്കി വച്ച് പോയ കർമ്മങ്ങളാണ്

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച് നടൻ വിനായകൻ. സോഷ്യൽ മീഡിയ ലൈവിലെത്തിയാണ് വിനായകൻ അധിക്ഷേപം നടത്തിയത്.

ഇതിനെതിരെ വൻ രോഷമാണ് ഉയരുന്നത്. വിനായകൻ മാപ്പ് പറയണമെന്നും നിയമ നടപടി എടുക്കണമെന്നുമാണ് കോൺ​ഗ്രസ് പ്രവർത്തകർ ആവശ്യപ്പെടുന്നത്.

ഈ കലാകാരനോട് ഒരിറ്റ് ആദരവ് അവശേഷിച്ചിരുന്നു. എന്നാൽ അയാളുടെ ആ ലൈവ് വീഡിയോ കണ്ടതോടെ അതും ശൂന്യമായി. എത്രമാത്രം രാഷ്ട്രീയ വിഷം അയാളുടെ ഉള്ളിൽ ഉണ്ടായിട്ട് ആവണം ഇത്തരം ഒരു അവസരത്തിൽ ഇത്രമേൽ മ്ലേച്ഛമായ ഊളത്തരം പറയാൻ അയാളുടെ നാവ് പൊങ്ങിയത് എന്നാണ് എഴുത്തുകാരിയായ അഞ്ജു പാർവതി കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

ഒരു ശരാശരി കമ്മി പുരോഗമിച്ചാൽ അന്തംകമ്മിയാകും! അപ്പോൾ പിന്നെ ഒരു ശരാശരി അന്തം കമ്മി പുരോഗമിച്ചാൽ എന്താകും? വിനായകൻ ആകും എന്നാണ് ഉത്തരം! ഇന്നലെ വരെ ഈ കലാകാരനോട് ഒരിറ്റ് ആദരവ് അവശേഷിച്ചിരുന്നു. എന്നാൽ അയാളുടെ ആ ലൈവ് വീഡിയോ കണ്ടതോടെ അതും ശൂന്യമായി. എത്രമാത്രം രാഷ്ട്രീയ വിഷം അയാളുടെ ഉള്ളിൽ ഉണ്ടായിട്ട് ആവണം ഇത്തരം ഒരു അവസരത്തിൽ ഇത്രമേൽ മ്ലേച്ഛമായ ഊളത്തരം പറയാൻ അയാളുടെ നാവ് പൊങ്ങിയത്.

ഇയാളൊക്കെ കലാകേരളത്തിന് മായ്ച്ചാലും മായാത്ത കളങ്കമാണ്, അപമാനമാണ്. ഒരു കലാകാരൻ എന്താവരുത് എന്നതിന്റെ നേർക്കാഴ്ച്ചയാണ് ഈ വിനായകൻ. അതേടോ വിനായകാ , മരണം എല്ലാവരെയും തേടിയെത്തും. എന്നെയും തന്നെയും ഒക്കെ. ആ നിത്യ സത്യം ചാണ്ടി സാറിനെയും തേടി വന്നു. പക്ഷേ മരണശേഷം നമ്മൾ കടന്നു പോകുമ്പോൾ അവശേഷിക്കുന്നത് ഈ ഭൂമിയിൽ നമ്മൾ ബാക്കി വച്ച് പോയ കർമ്മങ്ങളാണ്. ഒരു മനുഷ്യജന്മം കൊണ്ട് മറ്റുള്ളവർക്ക് പകർന്നു നല്കിയ നന്മയും, സ്നേഹവും കരുണയും ഒക്കെ മായാത്ത രേഖകളായി അവശേഷിക്കും.

അതാണ്‌ കഴിഞ്ഞ രണ്ട് ദിവസങ്ങളായി കേരളം സാക്ഷ്യം വഹിക്കുന്നത്. താനൊക്കെ മടങ്ങുമ്പോൾ, തന്റെ പുഴുത്ത നാവിൽ നിന്നും വീണ അഴുകിയ വാക്കുകൾ ഒരിക്കലും മായാത്ത കളങ്കമായി നിറഞ്ഞു നിൽക്കും. സ്നേഹം വാരി വിതറിയ മനുഷ്യന് അന്ത്യയാത്രയിൽ നിറമിഴികളോടെ ജനം അതേ സ്നേഹം വാരിക്കോരി നൽകുന്നുണ്ട്. അത് അദ്ദേഹത്തിന്റെ കർമ്മഫലം. വെറുപ്പ് വാരി വിതറുന്ന തനിക്ക് താൻ അർഹിക്കുന്നത് തന്നെ കിട്ടിയേക്കാം അത് തന്റെ കർമ്മഗുണം. മനുഷ്യനാവെടോ ഇനിയെങ്കിലും.

shortlink

Related Articles

Post Your Comments


Back to top button