CinemaLatest News

മണിപൂർ വിഷയം, പോസ്റ്റ്‌ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിന് എതിരായതിനാൽ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അത് നീക്കം ചെയ്തു; സുരാജ്

മണിക്കൂറുകൾക്കുള്ളിൽ പോസ്റ്റ് സുരാജ് നീക്കം ചെയ്തിരുന്നു

മണിപൂർ വിഷയത്തിൽ സോഷ്യൽ മീഡിയ പോസ്റ്റുമായി നടൻ സുരാജ് എത്തിയിരുന്നു. മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു, ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ എന്നായിരുന്നു നടൻ കുറിച്ചത്.

എന്നാൽ കേരളത്തിൽ നടക്കുന്ന കാര്യങ്ങളിലൊന്നും അഭിപ്രായം പറയുന്നില്ലെന്നും ഇത്തരം കാര്യങ്ങൾ വരുമ്പോൾ മാത്രം സുരാജിനെ പോലുള്ളവർ പ്രതികരിക്കുന്ന രീതിയെക്കുറിച്ചും വൻ വിമർശനം ഉയർന്നിരുന്നു.

എന്നാൽ മണിക്കൂറുകൾക്കുള്ളിൽ പോസ്റ്റ് സുരാജ് നീക്കം ചെയ്തിരുന്നു. ഇപ്പോൾ തന്റെ ആ പോസ്റ്റ് പോയെന്നും

മണിപൂരിലെ സംഭവം ആയി ബന്ധപെട്ടു അല്പം മുൻപ് പങ്കു വച്ച പോസ്റ്റ്‌ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിന് എതിരാണ് എന്ന കാരണത്താൽ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും നീക്കം ചെയ്തതായി കാണുന്നുവെന്നും നടൻ കുറിച്ചിരിക്കുകയാണ്.

കുറിപ്പ് വായിക്കാം

മണിപൂരിലെ സംഭവം ആയി ബന്ധപെട്ടു അല്പം മുൻപ് പങ്കു വച്ച പോസ്റ്റ്‌ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിന് എതിരാണ് എന്ന കാരണത്താൽ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും നീക്കം ചെയ്തതായി കാണുന്നു. ഷെയർ ചെയ്തവർ ശ്രദ്ധിക്കുമല്ലോ.

shortlink

Related Articles

Post Your Comments


Back to top button