നടൻ വിനായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ച് പറഞ്ഞ വിവാദപരമായ കാര്യങ്ങൾ കേരളത്തിൽ വൻ ചർച്ചകൾക്കാണ് വഴി തുറന്നത്.
സെലിബ്രിറ്റി പട്ടം ഉള്ളതുകൊണ്ട് എന്തും പറയാമെന്ന് വിനായകൻ കരുതരുതെന്ന് പറയുകയാണ് ആക്ടിവിസ്റ്റായ സിൻസി അനിൽ.
കുറിപ്പ് വായിക്കാം
ജോലിക്ക് വന്ന പത്ര പ്രവർത്തകയെ ചൂണ്ടി എനിക്ക് ഇവളെ സെക്സ് ചെയ്യാൻ തോന്നിയാൽ സെക്സ് തരുമോ എന്ന് ഞാൻ അവരോട് പോയി ചോദിക്കും. എന്ന കയ്യടി പ്രസംഗം നടത്തി. വിമർശനങ്ങൾ വന്നപ്പോള് ക്ഷമ പറഞ്ഞു തടി തപ്പിയ അതെ വിനായകൻ. അന്നെന്നെ വിനായകനെ സപ്പോർട്ടു ചെയ്തു എയറിൽ കയറ്റിയവർക്കായി വിനായകന്റെ പുതിയ വീഡിയോ സമർപ്പിക്കുന്നു.
രണ്ടു വർഷങ്ങൾക്കു അപ്പുറം ഇദ്ദേഹത്തെ കുറിച്ചു ഞാൻ എഴുതി വച്ച വാക്കുകളിൽ ഇപ്പോൾ അഭിമാനം തോന്നുന്നു. എനിക്ക് തെറ്റിയിട്ടില്ല. നമ്മുടെ നാട്ടിൽ ഒക്കെ സാധാരണ ചത്തു എന്ന വാക്ക് ഉപയോഗിക്കുന്നത് മൃഗങ്ങൾ ചാവുമ്പോഴാണ്. മുൻമുഖ്യമന്ത്രിയെ മരണത്തിലും വെറുതെ വിടരുത് എന്ന ചിന്ത ക്രൂരമനോഭാവമാണ്. അദ്ദേഹത്തോടും കുടുംബത്തോടും മാത്രമല്ല അദ്ദേഹത്തെ സ്നേഹിക്കുന്ന ഓരോ മനുഷ്യരോടും ചെയ്യുന്ന ക്രൂരതയാണ്.
സെലിബ്രിറ്റി പട്ടം ഉള്ളത് കൊണ്ട് എന്തും പറയാമെന്ന ധാരണ ഉണ്ടെങ്കിൽ അത് തിരുത്തിയാൽ നല്ലതാകും. വിനായകന്റെ കണ്ണിൽ ഉമ്മൻ ചാണ്ടി ആരായിരുന്നാലും ഇനിയും സംസ്കാരം നടക്കാത്ത ഒരു മൃത ശരീരത്തോട് കാണിക്കേണ്ട മിനിമം മര്യാദ വിനായകൻ വാക്കുകളിൽ കാണിക്കണമായിരുന്നു. എല്ലാത്തിനും അപ്പുറം. മനുഷ്യത്വം എന്ന ഒന്നുണ്ടല്ലോ. അതാണ് ഏറ്റവും മൂല്യമുള്ള രാഷ്ട്രീയം. മനുഷ്യത്വം ഇല്ലാത്ത വർത്തമാനം പറഞ്ഞാൽ ഏതു അങ്ങേയറ്റത്തെ സെലിബ്രിറ്റി ആയാലും മലയാളികൾ എടുത്തു കിണറ്റിലിടും. ജാഗ്രതൈ, Vinayakan, വീഡിയോ ഡിലീറ്റ് ആക്കി ഓടിയിട്ട് കാര്യമില്ല. അത് എത്തേണ്ട ഇടത്തു തന്നെ എത്തിയിട്ടുണ്ട്, ഇനി എത്രയും പെട്ടെന്ന് ഒരു മാപ്പ് വീഡിയോ പ്രതീക്ഷിക്കുന്നു… അല്ല.. അതാണല്ലോ പതിവ്.
Post Your Comments