സോഷ്യൽ മീഡിയയിലെങ്ങും ഗോപീ സുന്ദറും അമൃത സുരേഷും പിരിയുന്നതിനെക്കുറിച്ചാണ് ചർച്ചകൾ. ഗോപീ സുന്ദറിന്റെ മുൻ പാർട്നറായിരുന്ന അഭയ ഹിരൺമയിയുടെ പോസ്റ്റുകളും ഇതിനോടനുബന്ധിച്ച് ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി തുറക്കാറുണ്ട്.
മത്താപ്പൂവും കമ്പിത്തിരിയും പൊട്ടിച്ച് ഞാൻ ജീവിതം ആസ്വദിക്കുകയാണ് എന്ന താരത്തിന്റെ പോസ്റ്റ് ഇത്തരത്തിൽ വൻ ചർച്ചയായി മാറിയിരുന്നു.
ഇതോടെ ഗത്യന്തരമില്ലാതെ കുറിപ്പുമായി വന്നിരിക്കുകയാണ് അഭയ, തനിക്ക് ആരോടും പരാതിയോ പരിഭവമോ ഇല്ലെന്നും തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വളച്ചൊടിച്ച് വിവാദമാക്കരുതെന്നും താരം പറയുന്നു.
കൂടാതെ മറ്റുള്ളവർ അവരവരുടെ ജീവിതം ജീവിക്കുമ്പോൾ തന്നെ തന്റെ ഇഷ്ടത്തിന് ജീവിക്കുവാൻ വിട്ടുകൂടെ എന്നും അഭയ ചോദിക്കുന്നു. ഗോപീസുന്ദർ സംഗീത സംവിധാനം നിർവഹിച്ച ഖൽബില് തേനൊഴുകണ കോയിക്കോട് എന്ന ഗാനമാണ് അഭയ ഹിരൺമയിയെ പ്രശസ്തയാക്കിയത്.
Post Your Comments