CinemaLatest News

എനിക്കാരെയും വേദനിപ്പിക്കാനില്ല, എന്നെ ജീവിക്കുവാൻ വിടാമോ; ​കുറിപ്പുമായി അഭയ ഹിരൺമയി

മത്താപ്പൂവും കമ്പിത്തിരിയും പൊട്ടിച്ച് ഞാൻ ജീവിതം ആസ്വദിക്കുകയാണ്

സോഷ്യൽ മീഡിയയിലെങ്ങും ​ഗോപീ സുന്ദറും അമൃത സുരേഷും പിരിയുന്നതിനെക്കുറിച്ചാണ് ചർച്ചകൾ. ​ഗോപീ സുന്ദറിന്റെ മുൻ പാർട്നറായിരുന്ന അഭയ ഹിരൺമയിയുടെ പോസ്റ്റുകളും ഇതിനോടനുബന്ധിച്ച് ചർച്ചകൾക്കും വിവാ​ദങ്ങൾക്കും വഴി തുറക്കാറുണ്ട്.

മത്താപ്പൂവും കമ്പിത്തിരിയും പൊട്ടിച്ച് ഞാൻ ജീവിതം ആസ്വദിക്കുകയാണ് എന്ന താരത്തിന്റെ പോസ്റ്റ് ഇത്തരത്തിൽ വൻ ചർച്ചയായി മാറിയിരുന്നു.

ഇതോടെ ​ഗത്യന്തരമില്ലാതെ കുറിപ്പുമായി വന്നിരിക്കുകയാണ് അഭയ, തനിക്ക് ആരോടും പരാതിയോ പരിഭവമോ ഇല്ലെന്നും തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വളച്ചൊടിച്ച് വിവാദമാക്കരുതെന്നും താരം പറയുന്നു.

കൂടാതെ മറ്റുള്ളവർ അവരവരുടെ ജീവിതം ജീവിക്കുമ്പോൾ തന്നെ തന്റെ ഇഷ്ടത്തിന് ജീവിക്കുവാൻ വിട്ടുകൂടെ എന്നും അഭയ ചോ​ദിക്കുന്നു. ​ഗോപീസുന്ദർ സം​ഗീത സംവിധാനം നിർവ​ഹിച്ച ഖൽബില് തേനൊഴുകണ കോയിക്കോട് എന്ന ​ഗാനമാണ് അഭയ ഹിരൺമയിയെ പ്രശസ്തയാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button