GeneralLatest NewsMollywoodNEWSWOODs

താൻ ഒരു തെറ്റും ചെയ്യാത്ത പുണ്യാളൻ ആണോ? ജീവിച്ചിരിക്കുമ്പോൾ തന്നെ മുഖത്തുനോക്കി ചോദിക്കൂ.. അതാണ് ആണത്തം : കുറിപ്പ്

നിന്നെ തിരുന്നക്കര മൈതാനത്തു കിട്ടിയിരുന്നെങ്കിൽ ജനങ്ങൾ ചവിട്ടി അരച്ചേനെ!

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന്റെ വേദനയിലാണ് കേരള ജനത. എന്നാൽ ഉമ്മൻ ചാണ്ടിയെ രൂക്ഷമായി അധിക്ഷേപിച്ച്‌ ഫേസ്ബുക്ക് ലൈവിലൂടെ സംസാരിച്ചിരിക്കുകയാണ് നടൻ വിനായൻ. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ശക്തമാകുകയാണ്. വിനായകൻ മലയാള സിനിമക്കും കേരളത്തിനും തന്നെ അപമാനം ആണെന്നും സംസ്ക്കാരം അത് ജന്മനാൽ കിട്ടുന്നതാണെന്നും നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ഷിബു ജി സുശീലൻ.

READ ALSO: വിനായകൻ, മനുഷ്യത്വം ഇല്ലാത്ത വർത്തമാനം പറഞ്ഞാൽ ഏതു സെലിബ്രിറ്റി ആയാലും മലയാളികൾ എടുത്തു കിണറ്റിലിടും; കുറിപ്പ്

കുറിപ്പ് പൂർണ്ണ രൂപം

മിസ്റ്റർ വിനായകൻ…താൻ മലയാള സിനിമക്കും,കേരളത്തിനും തന്നെ അപമാനം ആണല്ലോ ..കഷ്ടം..സംസ്ക്കാരം അത് ജന്മനാൽ കിട്ടുന്നതാണ്…..ബാക്കി വാചകം ഞാൻ പറയുന്നില്ല….

ജീവിച്ചിരിക്കുന്ന സമയത്ത് ആര് തെറ്റ് ചെയ്താലും നിങ്ങൾക്ക് മുഖത്തു നോക്കി ചോദ്യം ചെയ്യാമായിരുന്നു.. ഉമ്മൻ ചാണ്ടി സാറും തെറ്റ് ചെയ്തുക്കാണും.. ഇല്ലെന്ന് ഞാൻ പറയുന്നില്ല.. പക്ഷേ ഇപ്പോൾ താങ്കളുടെ പ്രതികരണം അസ്ഥാനത്തു ആയിപ്പോയി….

രാഷ്ട്രീയം ഏതുമാകട്ടെ ജനസമുദ്രമായിരുന്നു അദ്ദേഹത്തിന് യാത്ര നൽകിയത്..
ഇവിടെ ഭരിക്കുന്നവർ ആരും തെറ്റ് ചെയ്യാത്തവരാണോ?
താൻ ഒരു തെറ്റും ചെയ്യാത്ത പുണ്യാളൻ ആണോ?ജീവിചിരിക്കുമ്പോൾ തന്നെ മുഖത്തുനോക്കി ചോദിക്കൂ..
അതാണ് ആണത്തം..

കേരളത്തിൽ ഇത് പോലെ സ്നേഹത്തോടെ ജനങ്ങൾക്ക്‌ വേണ്ടി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി നടന്നിരുന്ന ജനനായകനെ ഇങ്ങനെ അവക്കേളിച്ചത് കൊണ്ട് നിങ്ങൾ എന്താ നേടിയത്..

നിന്റെ അച്ഛൻ മരിക്കുന്നതിന് മുൻപ് എന്ത്‌ ചെയ്തെന്ന് നിനക്കും.. എന്റെ അച്ഛൻ മരിക്കുന്നതിന് മുൻപ് എന്ത് ചെയ്തെന്ന് എനിക്കും കുടുബത്തിനും അറിയാം.. അത് പോലെ ആണോ ഉമ്മൻ‌ചാണ്ടി സർ.. അത് ജനങ്ങൾക്ക്‌ അറിയാം.. അതാണ് മൂന്നു ദിവസമായി കേരളത്തിൽ കണ്ട ജനസമുദ്രം..നിന്നെ തിരുന്നക്കര മൈതാനത്തു കിട്ടിയിരുന്നെങ്കിൽ ജനങ്ങൾ ചവിട്ടി അരച്ചേനെ!…

shortlink

Related Articles

Post Your Comments


Back to top button