GeneralKollywoodLatest NewsNEWSWOODs

മലയാളി താരങ്ങൾക്ക് തിരിച്ചടി: തമിഴ് സിനിമയില്‍ ഇനി തമിഴ് അഭിനേതാക്കൾ മാത്രം!!

തമിഴ് ചിത്രങ്ങളുടെ ചിത്രീകരണം തമിഴ്നാടിന് പുറത്ത് നടത്തരുത്.

തമിഴ് സിനിമയില്‍ ഇനി തമിഴ് അഭിനേതാക്കൾ മാത്രം മതിയെന്ന തീരുമാനവുമായി സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‍സി (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൌത്ത് ഇന്ത്യ). തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്നാട്ടില്‍ മാത്രം നടത്തണമെന്നതുള്‍പ്പെടെ മറ്റു ചില നിര്‍ദേശങ്ങളും സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്. ഇവ ലംഘിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടനാ നേതൃത്വം അറിയിക്കുന്നു.

READ ALSO: മണിപൂർ വിഷയം, പോസ്റ്റ്‌ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിന് എതിരായതിനാൽ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അത് നീക്കം ചെയ്തു; സുരാജ്

തമിഴ് ചിത്രങ്ങളുടെ ചിത്രീകരണം തമിഴ്നാടിന് പുറത്ത് നടത്തരുത്. ഷൂട്ടിംഗ് സമയത്ത് അവസാനിച്ചില്ലെങ്കിലോ നേരത്തേ നിശ്ചയിച്ചിരുന്ന ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം നിര്‍മ്മാതാക്കള്‍ക്ക് എഴുതി നല്‍കണം. സംവിധായകൻ കഥയുടെ രചയിതാവാണെങ്കിൽ, കഥയുടെ അവകാശത്തിന് പ്രശ്‌നമുണ്ടായാൽ ഉത്തരവാദിത്തം ഏറ്റെടുക്കണം എന്നിങ്ങനെ പല നിർദ്ദേശങ്ങളും സംഘടനാ മുന്നോട്ട് വച്ചിരിക്കുകയാണ്.

തമിഴ് സിനിമയില്‍ മോഹൻലാൽ, മഞ്ജു വാര്യർ തുടങ്ങിയ താരങ്ങൾ ഇപ്പോൾ സജീവമാണ്. കൂടാതെ, മിക്ക തമിഴ് സൂപ്പര്‍താര ചിത്രങ്ങളിലും വിദേശ രാജ്യങ്ങളിലെ ചിത്രീകരണവും പതിവാണ്. അതുകൊണ്ട് തന്നെ ഫെഫ്സിയുടെ പുതിയ നിര്‍ദേശങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങൾ ഉയരുകയാണ്.

shortlink

Post Your Comments


Back to top button