മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് മേഘ്ന വിൻസെന്റ്. മിസിസ് ഹിറ്റ്ലർ എന്ന സീരിയലിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.
സീരിയലിലെ ഏതാനും ഭാഗങ്ങൾക്ക് വേണ്ടി വണ്ടി ഓടിച്ചപ്പോൾ ഉണ്ടായ അപകടത്തെക്കുറിച്ച് പറയുകയാണ് നടി.
ഒരു കയറ്റത്തിലേക്കാണ് വണ്ടി ഓടിക്കേണ്ടിയിരുന്നത്. അത് പറ്റാതായപ്പോൾ സീരിയലിലെ അസോസിയേറ്റ് ഡയറക്ടർ വന്നിട്ട് പറഞ്ഞു, ആക്സിലേറ്റർ നന്നായി കൊടുക്കാൻ. അങ്ങനെ ഒരു വിധം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു, പക്ഷെ സ്പീഡ് കൂട്ടാൻ പറഞ്ഞിട്ട് കുറക്കാൻ പറഞ്ഞു തന്നില്ല, അതോടെ കുറച്ച് പോയപ്പോൾ സ്പീഡ് കൂടി പുല്ലിലേക്ക് വീണു, കമ്പിയിലിടിച്ച് തെറിച്ച് വീഴുകയായിരുന്നുവെന്ന് മേഘ്ന പറഞ്ഞു.
ഭാഗ്യം കൊണ്ട് പുല്ലിലേക്ക് വീണതിനാൽ ഗുരുതരമായ മുറിവുകൾ ഉണ്ടായില്ലെന്നും താരം വ്യക്തമാക്കി.
Post Your Comments