ദമ്പതികളായ ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും വേർപിരിയുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നതിന് ശേഷം സോഷ്യൽ മീഡിയയിൽ നിരന്തര ചർച്ചകളാണ് നടക്കുന്നത്. ഇതിനിടെ അമൃതയുടെ മുൻ ഭർത്താവും നടനുമായ ബാലയുടെ പുതിയ പോസ്റ്റ് ആണ് വൈറലാകുന്നത്. ഭാര്യഭർതൃ ബന്ധത്തെ കുറിച്ച് മനോഹരമായൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബാല. ഏറ്റവും പവിത്രമായ ബന്ധമാണ് ഭാര്യക്കും ഭർത്താവിനും ഇടയിലുള്ളതെന്നും അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ബന്ധങ്ങൾ മാറ്റുന്നത് ശരിയല്ലെന്നുമാണ് ബാല പറയുന്നത്.
‘ഒരു സ്റ്റേജിൽ വെച്ച് നമ്മുടെ സ്വന്തം മമ്മൂക്ക പറഞ്ഞൊരു കാര്യമുണ്ട്. ഭാര്യ ഭർത്താവ് ബന്ധം എന്നെന്നും പരമ പുണ്യമായ ഒരു ബന്ധമാണെന്ന്.’ശരിയാണ് അത് ഞാനും അങ്ങനെ തന്നെയാണ് പറയുന്നത്. മുമ്പൊരു അഭിമുഖത്തിലും ഞാൻ ഇത് പറഞ്ഞിരുന്നു. രക്തബന്ധമില്ലാത്ത ഒരേ ഒരു ബന്ധമാണ് ഭാര്യയും ഭർത്താവും തമ്മിൽ ഉള്ളത്. അമ്മ, അച്ഛൻ, സഹോദരൻ, സഹോദരി ഇവരൊക്കെ തമ്മിൽ രക്ത ബന്ധമുണ്ട്. എന്നാൽ ഭാര്യയും ഭർത്താവും എന്ന് പറയുമ്പോൾ ആ ബന്ധമില്ല. രക്തബന്ധം ഇല്ലെങ്കിലും അവിടെ ഒരു നല്ല കാര്യമുണ്ട്. ഇത് ഒരു മെസേജ് മാത്രമാണ്.
എനിക്ക് പറയാൻ അർഹതയുണ്ടോ യോഗ്യതയുണ്ടോ എന്ന് എനിക്ക് അറിയില്ല. ഓരോത്തർക്കും ഓരോ പ്രശ്നങ്ങൾ ഉണ്ടാകും. ഞാൻ ഈ പറയുന്നത് ജെനറലായി എടുത്താൽ മതി. ജീവിതത്തിൽ നമ്മുടെ അച്ഛൻ പോയാലും അമ്മ പോയാലും വേറെ ഒരാളെ ആ സ്ഥാനത്ത് നമുക്ക് കിട്ടുമോ? വേറെ ഒരു സഹോദരനെയോ, സഹോദരിയേയോ ആ സ്ഥാനത്ത് നമുക്ക് കിട്ടുമോ? അതെ പോലെ തന്നെയാണ് എല്ലാ ബന്ധങ്ങളും.
ബന്ധങ്ങൾ ഇങ്ങനെ മാറ്റിക്കൊണ്ടേ ഇരിക്കുന്നത് ശരിയല്ല. എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇല്ലെന്ന് നമ്മൾക്ക് പറയാൻ ആകില്ല. അങ്ങനെ ആളുകൾ ബന്ധങ്ങൾ മാറ്റിയാലും പുറത്ത് നിന്നും കാണുന്ന ആളുകൾക്ക് അഭിപ്രായം പറയാൻ അവകാശമില്ല. അങ്ങനെ അഭിപ്രായം പറയാനുള്ള അവകാശം കാണുന്ന ആളുകൾക്ക് ഇല്ല. എല്ലാവരും നന്നായി ജീവിക്കണം എന്ന് പ്രാർത്ഥിക്കുകയാണ് വേണ്ടത്. അതാണ് ഏറ്റവും വലിയ കമ്മിറ്റ്മെന്റ്.’ ബാല പറഞ്ഞു നിര്ത്തുന്നു.
Leave a Comment