
ഐഎഫ്എഫ്ഐയിൽ ഈ വർഷം മുതൽ വെബ് സീരിസുകൾക്കും പുരസ്കാരം നൽകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു.
അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച വെബ് സീരീസ് എന്ന വിഭാഗവും തുടങ്ങുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കി.
തിരക്കഥ, ടെക്നിക്കൽ വശങ്ങൾ എന്നിവ പരിഗണിച്ചാകും തിരഞ്ഞെടുക്കുക, മികച്ച പ്രതിഭകളാൽ നിറഞ്ഞ രാജ്യമാണ് ഇന്ത്യ. കുതിച്ചുയരുന്ന രാജ്യത്തെക്കുറിച്ചുള്ള കഥകൾ പങ്കുവക്കാൻ നിങ്ങൾ തയ്യാറെടുക്കുണമെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു. ഏതെങ്കിലും ഒടിടി പ്ലാറ്റ്ഫോമുകളിൽ വന്നതും ഇന്ത്യൻ ഭാഷയിൽ നിർമ്മിച്ചതുമാവണം ചിത്രം.
Post Your Comments