CinemaLatest News

മത്താപ്പൂവും കമ്പിത്തിരിയും കത്തിച്ചാണ് ഞാൻ ആഘോഷിക്കുന്നത്: വൈറലായി അഭയ ഹിരൺമയിയുടെ പോസ്റ്റ്

എല്ലാ ലാത്തിരികളും പൂത്തിരികളും കൊണ്ട് നിങ്ങൾ ജീവിതം ആഘോഷിക്കണം

​ഗായിക അഭയ ഹിരൺമയിയുടെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമൃത സുരേഷും ​ഗോപീ സുന്ദറും വേർപിരിയുകയാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് അഭയയുടെ പോസ്റ്റ് ചർച്ചയാക്കപ്പെടുന്നത്.

ലാത്തിരി പൂത്തിരി പുഞ്ചിരി ചെപ്പോ എന്ന ​ഗാനവുമായാണ് അഭയ ആഘോഷം ​ഗംഭീരമാക്കുന്നത്. എല്ലാ ലാത്തിരികളും പൂത്തിരികളും കൊണ്ട് നിങ്ങൾ ജീവിതം ആഘോഷിക്കണം, കമ്പിത്തിരിയും മത്താപ്പൂവും കത്തിച്ചാണ് എന്റെ ആഘോഷമെന്നും അഭയ കുറിച്ചിരിക്കുന്നു.

പത്ത് വർഷത്തോളം അഭയയുമായി ലിവിംങ് ടു​ഗെതറിൽ താമസിച്ചു വരികയായിരുന്നു ​ഗോപീ സുന്ദർ, അതിനിടക്കാണ് അമൃതയുമായി ഒന്നിച്ച് ജീവിതം ആരംഭിച്ചത്.

എന്നാൽ അടുത്തിടെ അമൃതയും ​ഗോപീ സുന്ദ​റും ഇൻസ്റ്റ​ഗ്രാമിൽ അൺഫോളോ ചെയ്തത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button