
ഗായിക അഭയ ഹിരൺമയിയുടെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമൃത സുരേഷും ഗോപീ സുന്ദറും വേർപിരിയുകയാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് അഭയയുടെ പോസ്റ്റ് ചർച്ചയാക്കപ്പെടുന്നത്.
ലാത്തിരി പൂത്തിരി പുഞ്ചിരി ചെപ്പോ എന്ന ഗാനവുമായാണ് അഭയ ആഘോഷം ഗംഭീരമാക്കുന്നത്. എല്ലാ ലാത്തിരികളും പൂത്തിരികളും കൊണ്ട് നിങ്ങൾ ജീവിതം ആഘോഷിക്കണം, കമ്പിത്തിരിയും മത്താപ്പൂവും കത്തിച്ചാണ് എന്റെ ആഘോഷമെന്നും അഭയ കുറിച്ചിരിക്കുന്നു.
പത്ത് വർഷത്തോളം അഭയയുമായി ലിവിംങ് ടുഗെതറിൽ താമസിച്ചു വരികയായിരുന്നു ഗോപീ സുന്ദർ, അതിനിടക്കാണ് അമൃതയുമായി ഒന്നിച്ച് ജീവിതം ആരംഭിച്ചത്.
എന്നാൽ അടുത്തിടെ അമൃതയും ഗോപീ സുന്ദറും ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.
Post Your Comments