പുതിയ താരങ്ങൾ നിർമ്മാതാക്കളോട് കാണിക്കുന്നത് അവഹേളനവും പരിഹാസവുമാണ് എന്ന് സംവിധായകൻ വിനയൻ. അതൊക്കെ കാണുമ്പോൾ മമ്മൂട്ടിയും മോഹൻലാലും എത്ര പൊന്നാണെന്നും സംവിധായകൻ വിനയൻ പറഞ്ഞു. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുക ആയിരുന്നു വിനയൻ.
READ ALSO: വെബ് സീരിസ് ആരാധകർക്ക് സന്തോഷ വാർത്ത, ഈ വർഷം മുതൽ പുരസ്കാരം നൽകും: കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ
സംവിധായകന്റെ വാക്കുകൾ ഇങ്ങനെ,
‘പണ്ട് മോഹൻലാലും മമ്മൂട്ടിയുമൊക്കെ ഏറ്റവും സൂപ്പർ ആയിരുന്ന കാലത്ത് നമ്മൾ ഉപദേശിച്ചിരുന്നെങ്കിൽ, അവരൊക്കെ എത്ര പൊന്നായിരുന്നെന്ന് പറയേണ്ടി വരുന്ന അവസ്ഥയാണ്. ഇപ്പോഴത്തെ ചെറുപ്പക്കാരൊക്കെ ഇവിടുത്തെ നിർമ്മാതാക്കളോട് കാണിക്കുന്നത് അവഹേളനവും, പരിഹാസവുമാണ്. സാധാരണ ഒരു നിർമ്മാതാവ് ഫോൺ വിളിച്ചാൽ ചെറുപ്പക്കാർ പലരും ഫോൺ എടുക്കില്ല, അല്ലെങ്കിൽ അവരെ പരിഹസിക്കുക, ആരാ അമ്മാവാ എന്ന് ചോദിക്കുന്ന അവസ്ഥ. ഒരു ഫോൺ വിളിച്ചാൽ എത്രയോ ചെറുപ്പക്കാരായ നിർമ്മാതാക്കൾ പറയുന്നു അവർ വിളിച്ചാൽ എടുക്കുന്നില്ല. ഇതൊക്കെ മാറണം, ഇത് മാറുകയും നിർമ്മാതാക്കളെ അങ്ങനെ അവഹേളിക്കുന്നത്, നിർമ്മാതാക്കൾ ഒന്നും അല്ല എന്ന രീതിയിൽ പെരുമാറുന്ന താരങ്ങളെ നിലയ്ക്കു നിർത്താനും മാത്രം ഈ അസോസിയേഷന് കെൽപ്പുണ്ടാകണം എന്നെനിക്ക് അഭിപ്രായമുണ്ട്. അത് നടപ്പാക്കാനായിട്ട് തീർച്ചയായിട്ടും ആന്റോ ജോസഫ് ഉദ്ദേശിച്ചാൽ നടക്കും’, വിനയൻ പറഞ്ഞു.
Post Your Comments