
ഇന്റിമേറ്റ് സീനുകള്‍ ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് നടി സാധിക. ബെഡ് റൂം സീനുകള്‍ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടിയും മാനസിക സമ്മർദ്ദത്തിൽ നിന്നാണെന്നും താരം പറയുന്നു. കൂടാതെ, ഇന്റിമേറ്റ് സീനുകളുടെ ഷൂട്ട് നടക്കുന്ന ദിവസമാണെന്ന് അറിഞ്ഞാല്‍ അന്നത്തെ ദിവസം ആ സെറ്റിലെ എല്ലാവരും പ്രസന്റായിരിക്കുമെന്നും ഒരാള്‍ പോലും ലീവെടുക്കില്ലെന്നും സാധിക ഒരു അഭിമുഖത്തിൽ പങ്കുവച്ചു.
read also: നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു
സാധികയുടെ വാക്കുകൾ ഇങ്ങനെ,
‘ബെഡ് റൂം സീൻ ഷൂട്ടുള്ള ദിവസം അത് കാണാനുള്ള ആവേശത്തില്‍ ആ സെറ്റിലെ എല്ലാവരും ഷൂട്ടിനെത്തും. ഒരു ബെഡ് റൂം സീൻ ചെയ്ത സമയത്ത് അണിയറപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടതുകൊണ്ട് വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമെ സെറ്റിലുണ്ടായിരുന്നുള്ളൂ. എല്ലാവര്‍ക്കും മുമ്പില്‍ വെച്ച് ചെയ്യാൻ സാധിക്കില്ല. സ്വയം പറഞ്ഞ് പ്രിപ്പേറായി സീനിനെത്താൻ തന്നെ സമയം ഒരുപാട് വേണം. പ്രൊഫഷൻ അതായതുകൊണ്ട് മാത്രമാണ് നമ്മള്‍ക്ക് അത് ചെയ്യേണ്ടി വരുന്നത്. എന്നെ കംഫര്‍ട്ടബിള്‍ ആക്കാനായി തലയിണയൊക്കെ വച്ചാണ് ബെഡ് റൂം സീനുകള്‍ ചെയ്യുന്നത്. പിന്നെ ഞാൻ അഭിനയിക്കാൻ എത്തുന്നുവെന്ന് അറിയുമ്പോള്‍ ആവശ്യമില്ലാത്ത സീനുകള്‍ കൂട്ടിച്ചേര്‍ക്കുന്ന സ്ഥിതി പലപ്പോഴും ഞാൻ കാണുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്’, സാധിക പറയുന്നു.
Post Your Comments