ബിഗ് ബോസിൽ ഏറെ ശ്രദ്ധ നേടിയ താരങ്ങളിലൊരാളായിരുന്നു ലച്ചു. എന്നാൽ ഇടക്കു വച്ചു കടുത്ത ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയതിനെ തുടർന്ന് താരം ഷോയിൽ നിന്ന് പുറത്ത് പോയിരുന്നു.
തന്റെ പങ്കാളി ശിവാജി സെന്നിനെ ആരാധകർക്കായി താരം കാണിച്ച് കൊടുത്തിരുന്നു. ഇപ്പോൽ ലച്ചു തന്റെ പങ്കാളി പങ്കുവച്ച കുറിപ്പ് സ്റ്റോറി രീതിയിൽ ഷെയർ ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് വർഷമായി ഒരുമിച്ച് ഉണ്ടായിരുന്നവരാണ് ഞാനും ലച്ചുവും, ഞങ്ങളുടെ വഴികളും തൊഴിലും ഞങ്ങളെ രണ്ട് ഇടങ്ങളിലേക്ക് പിരിച്ചിരിക്കുകയാണ്. അവൾ കൊച്ചിയിലേക്ക് തിരിച്ച് പോയിരിക്കുന്നു, മനോഹരമായ ഒരു കാലം പിന്നിട്ട് സൗഹൃദപരമായി പിരിയുകയാണ് എന്നാണ് പങ്കുവച്ചിരിക്കുന്നത്.
Post Your Comments