സർപ്പദോഷം മാറാനും കുട്ടികളുണ്ടാകാനും പ്രകാശ് രാജ് വഴിപാട് നടത്തി, പുറമേ പുരോഗമനവാദി, ഉള്ളിൽ കൊടിയ വിശ്വാസി: നടന്റെ ഇരട്ടതാപ്പ് വലിച്ചുകീറി മാധ്യമ പ്രവർത്തകൻ
ഹൈന്ദവ വിശ്വാസങ്ങൾക്കെതിരെയും വിശ്വാസികൾക്കെതിരെയും നിരന്തരം പരിഹാസം ഉന്നയിക്കുന്ന വ്യക്തിയാണ് പ്രശസ്ത നടൻ പ്രകാശ് രാജ്.
ഹിന്ദു മതത്തെ നിരന്തരം അവഹേളിക്കുകയും, പൊതു സമൂഹത്തിന് മുന്നിൽ താൻ യുക്തിവാദിയാണെന്ന് പറയുകയും ചെയ്ത താരമാണ് നടൻ പ്രകാശ് രാജ്.
എന്നാൽ പ്രകാശ് രാജിന്റേത് വെറും ഇരട്ടതാപ്പ് ആണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കർണ്ണാടകയിലെ പ്രമുഖ മാധ്യമമായ വിശ്വ വാണിയുടെ ചീഫ് എഡിറ്റർ വിശ്വേശ്വർ ഭട്ട്.
നിരീശ്വര വാദിയെന്നത് വെറും അഭിനയവും മുഖം മൂടിയുമാണെന്നും അയാളുടെ ഭാര്യക്ക് വേണ്ടി സർപ്പദോഷം അകറ്റാനായി അമ്പലത്തിൽ പൂജ ചെയ്തുവെന്നും മാധ്യമ പ്രവർത്തകൻ ചിത്രങ്ങളടക്കം വ്യക്തമാക്കി.
രണ്ടാം ഭാര്യക്ക് സർപ്പദോഷമുണ്ടെന്നും അതിനാൽ അതിനാൽ ഗർഭിണി ആകുവാൻ പൂജകൾക്കായി കുക്കെ ക്ഷേത്രത്തിൽ പോയാണ് ഇതെല്ലാം ചെയ്തതെന്നും ഭട്ട് പറഞ്ഞു. മംഗളുരു റിപ്പോർട്ടർ ജിതേശ്വരോട് താൻ പ്രകാശ് രാജിന്റെ ആവശ്യങ്ങൾ പറയുകയും അത് നടത്തി കൊടുക്കുകയും ചെയ്തെന്നും വ്യക്തമാക്കി.
റിപ്പോർട്ടർ ജിതേന്ദ്രയും പ്രകാശ് രാജിന്റെ രണ്ടാം ഭാര്യ പോനി വർമ്മയും സർപ്പ ദോഷ പൂജകൾക്കായി ക്ഷേത്രത്തിലെത്തിയ ചിത്രങ്ങളും അദ്ദേഹം പുറത്ത് വിട്ടു. പ്രകാശ് വെറും ഇരട്ടതാപ്പുള്ള വ്യക്തിയാണെന്നും ഭട്ട് തുറന്ന് പറഞ്ഞു.
Post Your Comments