രാമനെ മോശമായി ചിത്രീകരിക്കുന്ന സിനിമകൾക്ക് ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തില്‍ സെൻസർ ലഭിക്കില്ലെന്ന് നടൻ ഇർഷാദ്. ‘ഭഗവാൻ ദാസന്റെ രാമരാജ്യം’ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിലായിരുന്നു ഇർഷാദിന്റെ പ്രതികരണം.
‘ഇന്നത്തെ കാലാവസ്ഥയിൽ അല്ലെങ്കിൽ ഇന്നത്തെ അവസ്ഥയിൽ രാമനെ മോശമായിട്ട് ചിത്രീകരിക്കുന്ന ഒരു സിനിമയ്ക്കും സെൻസർ കിട്ടില്ലെന്ന് അറിയാമല്ലോ. ഞങ്ങളുടെ സിനിമയ്ക്ക് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. അതെന്ത് കൊണ്ടാണെന്ന് അറിയില്ല. ഞങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില സ്ഥലത്തൊക്കെ ചില കട്ടുകൾ വന്നിട്ടുണ്ട്. ഇന്നത്തെ ഇന്ത്യൻ അവസ്ഥയിൽ ഇത്തരം സിനിമകൾ എടുക്കുകയും അതിന് സെൻസർ കിട്ടുക എന്നതും വലിയ പാടാണ്. രാമനെ മോശമായി ചിത്രീകരിച്ചിട്ടുണ്ടെങ്കിൽ ഈ സിനിമയ്ക്ക് സെൻസർ കിട്ടില്ല എന്നുള്ളത് വ്യക്തമാണ്. സെൻസറിന് പോകുന്നവർക്ക്, അവിടെ ആരാണ് സിനിമ കാണുന്നതും മാർക്ക് ചെയ്യുന്നതെന്നുമൊക്കെ കൃത്യമായി അറിയാനാകും. അതുകൊണ്ട് ഒരിക്കലും അങ്ങനെ ഒരു വശം ഈ സിനിമയ്ക്ക് ഇല്ല’ – ഇർഷാദ് പറഞ്ഞു.
READ ALSO: മമ്മൂട്ടിയും മോഹൻലാലുമൊക്കെ പൊന്ന്, പുതിയ താരങ്ങളെ നിലയ്ക്ക് നിർത്തണം:സംവിധായകൻ വിനയൻ
ജൂലൈ 21ന് ആണ് നവാഗതനായ റഷീദ് പറമ്പില്‍ സംവിധാനം ചെയ്യുന്ന ഭഗവാൻ ദാസന്റെ രാമരാജ്യത്തിന്റെ റിലീസ്. ചിത്രത്തിൽ അക്ഷയ് രാധാകൃഷ്ണന്‍ ആണ് മുഖ്യ വേഷത്തിൽ എത്തുന്നത്.
Post Your Comments