മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധ നേടിയ അമൃതയുടെ സ്വകാര്യ ജീവിതം പലപ്പോഴും വാർത്തകളിൽ നിറഞ്ഞിരുന്നു. ഗോപി സുന്ദറുമായി വേരിപിരിഞ്ഞു എന്ന വാര്‍ത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ ചർച്ചകൾക്കിടയിൽ അമൃത സുരേഷ് പങ്കുവെച്ച വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
മകള്‍ പാപ്പുവിന് ഒന്നിച്ചുള്ള ഒരു വീഡിയോയാണ് അമൃത സുരേഷ് പങ്കുവെച്ചത്. ‘ഓമന തിങ്കള്‍ കിടാവോ’യെന്ന ഗാനവും വീഡിയോയില്‍ കേള്‍ക്കാം. മകളും അമ്മയും ശാശ്വതമായ സ്നേഹമാണെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍.
READ ALSO: മാറിടത്തിനരികെ ‘റിബ് ടാറ്റു’ ചെയ്ത് ഗൗരി കിഷന്, ചിത്രം വൈറല്‍
അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞെന്ന തരത്തിൽ അഭ്യൂഹങ്ങള്‍ അടുത്തിടെ ഉയർന്നിരുന്നു. ഇരുവരും സമൂഹ മാധ്യമങ്ങളിൽ അൺഫോളോ ചെയ്തതും പ്രണയമാണെന്ന് വെളിപ്പെടുത്തി എഴുതിയ പോസ്റ്റ് രണ്ടുപേരും പിൻവലിച്ചതുമാണ് ഈ വേർപിരിയൽ വാർത്തയ്ക്ക് പിന്നിൽ. പ്രണയ പോസ്റ്റൊഴികെ ഒന്നിച്ചുള്ള ഫോട്ടോകളൊക്കെ ഇൻസ്റ്റാഗ്രാമില്‍ ഇപ്പോഴും ഉണ്ട്. വേർപിരിയൽ അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും ഇതുവരെ വാര്‍ത്തയില്‍ അമൃതയോ ഗോപി സുന്ദറോ പ്രതികരിച്ചിട്ടില്ല.
Post Your Comments