GeneralLatest NewsNEWS

‘മാപ്പ് പറയാൻ തിരഞ്ഞെടുത്ത ദിവസമാണ് കേമം, കഷ്ടം’: മാധവൻകുട്ടിക്കെതിരെ ഹരീഷ് പേരടി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തിനു പിന്നാലെ അദ്ദേഹത്തിനെതിരെ ഉണ്ടായ ലൈംഗിക ആരോപണത്തിൽ തെറ്റായ വാർത്തകൾ നൽകിയെന്ന് കുറ്റസമ്മതം നടത്തിയ ദേശാഭിമാനി മുൻ കൺസൾട്ടിങ്ങ് എഡിറ്റർ എൻ മാധവൻകുട്ടിക്കെതിരെ കടുത്ത സൈബറാക്രമണമാണ് നടക്കുന്നത്. സരിത വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കു നേരേ ഉയര്‍ത്തപ്പെട്ട ലൈംഗിക ആരോപണം അടിസ്ഥാന രഹിതമാണെന്നും, അന്നു ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണം കൊണ്ട് തനിക്ക് മൗനം പാലിക്കേണ്ടി വന്നുവെന്നുമായിരുന്നു മാധവൻകുട്ടി പറഞ്ഞത്.

ഇതിനിടെ മാധവൻകുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി രംഗത്തെത്തി. എന്ത് ക്രൂരനാണ് താൻ, ഇത്തരം ആളുകളാണ് സാധാരണക്കാരോട് മാർക്ക്സിസം വിളമ്പുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഹരീഷിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഇജാതി വാണങ്ങളാണ് സാധാരണക്കാരോട് മാർക്കിസം വിശദീകരിക്കുന്നത്..മാപ്പ് പറയാൻ തിരഞ്ഞെടുത്ത ദിവസമാണ് കേമം…ഒരു ജനകീയ നേതാവിന്റെ അവസാനശ്വാസം വരെ കാത്തിരുന്നു…എത്ര ക്രൂരനാണ് മാധവൻകുട്ടി താങ്കൾ…കഷ്ടം..

shortlink

Related Articles

Post Your Comments


Back to top button