
വിവാഹത്തെക്കുറിച്ചു ചോദിച്ച ആരാധകന് മറുപടിയുമായി നടി തപ്സി പന്നു.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം അടുത്തിടെ ആസ്ക് മി എനിതിംങ് എന്ന പരിപാടി നടത്തിയിരുന്നു.
സമകാലീന വിഷയങ്ങളിൽ കൃത്യമായി ഇടപെടുകയും, ജനങ്ങളുമായി സംവദിക്കുകയും ചെയ്യുന്ന നടികൂടിയാണ് തപ്സി. സ്ത്രീ പ്രാധാന്യമുള്ള ഒട്ടേറെ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ധൈര്യത്തോടെ ഏത് വിഷയത്തിലും തന്റെ അഭിപ്രായം തുറന്ന് പറയുന്ന തപ്സിക്ക് വൻ സ്വീകാര്യതയാണുള്ളത്, സോഷ്യൽ മീഡിയകളിൽ ഒട്ടേറെ ഫോളോവേഴ്സുള്ള താരം കൂടിയാണ് തപ്സി.
എപ്പോൾ താങ്കൾ കല്യാണം കഴിക്കും എന്നാണ് ആരാധകൻ താരത്തിനോട് ചോദിച്ചത്. ഇതിന് മറുപടിയുമായി വീഡിയോ സഹിതമാണ് നടി എത്തിയത്.
ഞാൻ ഇതുവരെ ഗർഭിണി ആയിട്ടില്ല, അതിനാൽ ഉടനെ കല്യാണം ഇല്ല എന്നാണ് രസകരമായ വീഡിയോ പങ്കുവച്ച് താരം മറുപടി നൽകിയത്.
സമയമാകുമ്പോൾ എല്ലാവരെയും അറിയിക്കാമെന്നും താരം വ്യക്തമാക്കി. എന്നാൽ ബാഡ്മിന്റൻ താരം മത്യാസുമായി താരം ഡേറ്റിങ്ങിലാണെന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ പുറത്തെത്തിയിരുന്നു.
Post Your Comments