2009 ൽ തിയേറ്ററിലെത്തി ഹിറ്റായി മാറിയ ചിത്രമാണ് നീലത്താമര. അർച്ചന കവി എന്ന നടിയെ മലയാളത്തിന് സമ്മാനിച്ച ചിത്രം കൂടിയായിരുന്നു ഇത്.
1979 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ റീമേക്കായിരുന്നു എങ്കിലും മലയാളികൾ ഈ സിനിമയും പാട്ടുകളും ഏറ്റെടുക്കുകയായിരുന്നു.
സംവൃത സുനിലും റിമയും അർച്ചന കവിയും നായകനായി കൈലാഷുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. റിലീസ് ആയി പതിനൊന്ന് വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ അർച്ചന കവിയും സംവൃതയുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ കവരുന്നത്.
രത്നവും കുഞ്ഞിമാളുവും കണ്ടുമുട്ടിയ വിശേഷങ്ങളും അർച്ചനാ കവി പങ്കുവച്ചിട്ടുണ്ട്. 11 വർഷങ്ങൾക്ക് ശേഷമാണ് കണ്ടുമുട്ടുന്നത്, അതേ പുഞ്ചിരി, ഒരു പുഞ്ചിരിക്ക് ഏത് ഉത്കണ്ഠയെയും ശാന്തമാക്കുവാൻ കഴിയും.
വളരെയധികം സഹാനുഭൂതിയുള്ള കുഞ്ഞാണ് അഗസ്ത്യ, അവന്റെ ചിരി മനസിൽ നിന്ന് മായുന്നില്ല. ലവ്യൂ കുഞ്ഞേ എന്നാണ് അർച്ചന കുറിച്ചത്.
Post Your Comments