CinemaLatest News

അമിതമായി സി​ഗരറ്റ് വലിക്കും, മദ്യപിക്കും: ജീവിതം നിയന്ത്രിച്ച് സുന്ദരമാക്കി തന്നത് ഭാര്യ: രജനീകാന്ത്

വൈജിയാണ് ലതയെ തനിക്ക് പരിചയപ്പെടുത്തി തന്നതെന്നും അതിന് ഒരുപാട് നന്ദിയുണ്ടെന്നും രജനി

തമിഴിലെ സൂപ്പർ സ്റ്റാർ രജനീകാന്ത് തനിക്കുണ്ടായിരുന്ന ദുശ്ശീലങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ്.

പണ്ട് അമിതമായി സി​ഗരറ്റ് വലിക്കുന്ന ഒരാളായിരുന്നു താനെന്നാണ് താരം പറയുന്നത്. എല്ലാ ദിവസവും കണക്കില്ലാതെ സി​ഗരറ്റ് വലിച്ചിരുന്നു. 73 വയസായ താൻ ആരോ​ഗ്യത്തോടെ ഇരിക്കുന്നത് ഭാര്യ ലത കാരണമാണ്. ബസ് കണ്ടക്ടർ ആയിരിക്കുമ്പോൾ മുതൽ കുടിയും വലിയും അമിതമായി ഉണ്ടായിരുന്നുവെന്നും താരം പറയുന്നു.

രാവിലെ ചിക്കനും മട്ടണും ഉള്ള ഭക്ഷണമാണ് കഴിച്ചിട്ടുള്ളൂവെന്നും, ചിക്കൻ 65 ഉം, മട്ടൺ രണ്ട് നേരവും ഇല്ലാതെ ഭക്ഷണം കഴിച്ചിരുന്നില്ല, എന്നാൽ വിവാഹ ശേഷം ഭാര്യ എന്റെ കുടിയും വലിയും കാരണം ഒരുപാട് ഡോക്ടർമാരെ പരിചയപ്പെടുത്തുകയും സ്നേഹത്തോടെ, എന്നാൽ പതിയെ തന്നെ മാറ്റിയെടുക്കുക ആയിരുന്നുവെന്നും രജനി പറഞ്ഞു.

ഭാര്യാ സഹോദരനും, നടനും നാടക കൃത്തുമായ വൈജി മഹേന്ദ്രയുടെ പരിപാടിയിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം, വൈജിയാണ് ലതയെ തനിക്ക് പരിചയപ്പെടുത്തി തന്നതെന്നും അതിന് ഒരുപാട് നന്ദിയുണ്ടെന്നും രജനി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button