GeneralLatest NewsMollywoodNEWSWOODs

അകത്തുള്ളതൊക്കെ പുറത്ത് വന്നല്ലോ, കഷ്ടം പാവം ഭര്‍ത്താവ്!! നവ്യക്ക് എതിരെ വിമർശനം

താരത്തിന്റെ മേക്കോവറിന് കയ്യടിച്ച്‌ നിരവധി പേരാണ് എത്തിയിരിക്കുന്നത്.

വിവാഹ ശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്ത നടി നവ്യ നായർ നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി. അതിനു ശേഷം റിയാലിറ്റി ഷോകളിൽ ജഡ്ജിയായി ടെലിവിഷൻ ഷോകളിൽ നിറഞ്ഞു നിൽക്കുകയാണ് താരം.

സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച നവ്യ പങ്കുവച്ച വീഡിയോയാണ്. മോഡേൺ വേഷത്തിലുള്ള താരത്തിന്റെ മേക്കോവറിന് കയ്യടിച്ച്‌ നിരവധി പേരാണ് എത്തിയിരിക്കുന്നത്. എന്നാല്‍, പതിവ് പോലെ തന്നെ സാദാചര വാദികൾ വിമർശനം ഉന്നയിച്ച് എത്തിയിട്ടുണ്ട്.

READ ALSO: സ്വകാര്യജീവിതത്തെക്കുറിച്ച് ഇല്ലാവചനങ്ങൾ പ്രചരിപ്പിച്ചിട്ടും അമൃത ആരെയെങ്കിലും കുറ്റപ്പെടുത്തിയോ: വൈറല്‍ കുറിപ്പ്

കുറേശ്ശെ പുറത്തേക്ക് കാണിച്ചു തുടങ്ങിയല്ലോ, നിങ്ങളില്‍ നിന്നും ഇങ്ങനെ പ്രതീക്ഷിച്ചില്ല എന്നായിരുന്നു ഒരാളുടെ കമന്റ്. അകത്തുള്ളതൊക്കെ പുറത്ത് വന്നല്ലോ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ബാലമണി കല്യാണം കഴിഞ്ഞപ്പോള്‍ മോഡേണ്‍ ആയല്ലോ, ഇപ്പോള്‍ ഫുള്‍ കാണിക്കല്‍ ആണല്ലോ, പണ്ടു ഒന്നും കാണിക്കാന്‍ പറ്റാത്തതിന്റെ വിഷമം തീര്‍ക്കുവാണോ? കഷ്ടം, ഭര്‍ത്താവ് പാവം ആയതുകൊണ്ട്, ബട്ടന്‍സ് തുറന്നിടാന്‍ കാണിച്ച ആ മനസ്, ഇനി ഇതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളൂ, എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍. എന്നാല്‍ കമന്റുകളോട് പ്രതികരിക്കാന്‍ നവ്യ തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button