നാളെ നടത്താനിരുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു

മുൻ മുഖ്യമന്ത്രിയുടെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് ​ദുഖാചരണം ഏർപ്പെടുത്തി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോ​ഗത്തെ തുടർന്ന് നാളെ നടത്താനിരുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു.

പുരസ്കാരങ്ങൾ ഈ വരുന്ന വെള്ളിയാഴ്ച്ച 21 ആം തീയതി വൈകിട്ട് 3 മണിയോടെ സെക്രട്ടറിയേറ്റിലെ പി ആർ ചേംബറിൽ നടക്കുന്ന വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കും.

മുൻ മുഖ്യമന്ത്രിയുടെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് ​ദുഖാചരണം ഏർപ്പെടുത്തി. സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചിരിക്കുകയാണ്.

 

Share
Leave a Comment